Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എൺപതുകാരനായ ഔസേപ്പായി വിജയരാഘവൻ; ഔസേപ്പിൻ്റെ ഒസ്യത്ത് മാർച്ച് ഏഴിന് തിയേറ്ററുകളിൽ!

20 FEBRUARY 2025 09:06 AM IST
മലയാളി വാര്‍ത്ത

നവാഗതനായ ശരത്ചന്ദ്രൻരെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമാണ് ഔസേപ്പിന്റെ ഒസ്യത്ത്. എൺപതുകാരനായ ഔസേപ്പിനെ അഭ്രപാളികളിൽ അനശ്വരമാക്കുനന്ത് പ്രിയ നടൻ വിജയരാഘവനും. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആന്റണിയാണ് ചിത്രത്തന്റെ നിർമാണം. നിരവധി ആഡ് ഫിലിമുകൾ ഒരുക്കി ശ്രദ്ധ നേടിക്കൊണ്ടാണ് ശരത് ചന്ദ്രൻ, തൻ്റെ ആദ്യ ഫീച്ചർ ഫിലിം ഒരുക്കുന്നത്.

മലമുകളിൽ കാടിനോടും, മൃഗങ്ങളോടും മല്ലടിച്ച് മണ്ണിൽ പൊന്നുവിളയിച്ചും പണം പലിശക്കു കൊടുത്തു കൊണ്ടും സമ്പന്നനായി മാറിയ അറുപിശുക്കനായ ഔസേപ്പ് എന്ന കഥാപാത്രമായി വിജയരാഘവൻ എത്തുമ്പോൾ കലാഭവൻ ഷാജോണും ദിലീഷ് പോത്തനും പ്രധാന വേഷത്തിലെത്തുന്നു.

മൂന്ന് ആൺമക്കളുള്ള ഔസേപ്പ് മക്കൾക്കൊക്കെ സമ്പാദ്യം നൽകിയിട്ടുണ്ടങ്കിലും എല്ലാറ്റിൻ്റേയും നിയന്ത്രണം അദ്ദേഹത്തന്റെ ക്യയിൽ തന്നെയാണ്. ഈ കുടുംബത്തിൻ്റെ അകത്തളങ്ങളിൽ ചില അന്തർ നാടകങ്ങൾ അരങ്ങേറുകയായി. ചാരം മൂടിക്കിടക്കുന്ന കനൽക്കട്ടപോലെ സംഘർഭരിതമായി മാറുകയാണ് ഔസേപ്പിൻ്റെ തറവാട്.

ആ സംഘർഷത്തിൻ്റെ ചുരുളുകൾ നിവർത്തുമ്പോൾ തെളിയുന്നതെന്ത്? മനസ്സിൽ നൊമ്പരത്തിൻ്റെ മുറിപ്പാടുമായി ഒരു കുടുംബത്തിൻ്റെ കഥ പറയുകയാണ് ഔസേപ്പിൻ്റ ഒസ്യത്ത് എന്ന ചിത്രത്തിലൂടെ. ഹേമന്ത് മേനോൻ, ജോജി.കെ. ജോൺ, ലെന, അപ്പുണ്ണി ശശി, ജയിംസ് എല്യാ,കനി കുസൃതി, സെറിൻ ഷിഹാബ്,അഞ്ജലി കൃഷ്ണ, സജാദ് ബ്രൈറ്റ്, ശ്രീരാഗ്, ചാരു ചന്ദന,ജോർഡി പൂഞ്ഞാർ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തിരക്കഥ - ഫസൽ ഹസൻ. സംഗീതം -സുമേഷ് പരമേശ്വർ. ഛായാഗ്രഹണം -അരവിന്ദ് കണ്ണാ ബീരൻ. എഡിറ്റിംഗ്-ബി.അജിത് കുമാർ. പ്രൊഡക്ഷൻ ഡിസൈൻ. അർക്കൻ എസ്. കർമ്മ. മേക്കപ്പ് - നരസിംഹസ്വാമി. കോസ്റ്റ്യും - ഡിസൈൻ- അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സ്ലീബാ വർഗീസ്, സുശീൽ തോമസ്. ലൊക്കേഷൻ മാനേജർ -നിക് സൻ കുട്ടിക്കാനം.

പ്രൊഡക്ഷൻ മാനേജർ - ശിവപ്രസാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ - സിൻജോ ഒറ്റത്തെക്കൽ. കുട്ടിക്കാനം, ഫോട്ടോ - ബിജിത്ത് ധർമ്മടം. പീരുമേട്, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നുവെന്ന് പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മാർച്ച് ഏഴിന് പ്രദർശനത്തിനെത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (10 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (10 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (12 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (12 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (18 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (18 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (18 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (18 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (18 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends