Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഔസേപ്പിൻ്റെ ഒസ്യത്ത് ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

22 FEBRUARY 2025 05:34 PM IST
മലയാളി വാര്‍ത്ത

അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെയൊക്കെ അനശ്വരമാക്കുന്ന വിജയരാഘവൻ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാനായി എത്തുന്നു. ഔസേപ്പ് എന്ന എൺപതുകാരൻ്റെ കഥാപാത്രത്തിലൂടെ. നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു.

മാർച്ച് ഏഴിന് പ്രദർശന ത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ശബ്ദിക്കുന്ന രംഗങ്ങൾ ഒന്നുമില്ലാതെ നിരവധി ഷോട്ടുകൾ മാത്രമാണ് ടീസറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒരുപക്ഷെ മലയാള സിനിമയിൽ തികച്ചും പുതുമയായ ഒരനുഭവമായിരിക്കും ഈ ചിത്രത്തിൻ്റെ ടീസർ.

സംഭാഷണങ്ങളൊന്നുമില്ലെങ്കിലും, പ്രേക്ഷകർക്ക്, ഏറെ ഉദ്വേഗവും, കൗതുകവു മൊക്കെ നൽകി ചിത്രത്തിൻ്റെ പൊതുവായ സ്വഭാവം കാട്ടിത്തരുന്നു. ഒരു കുട്ടംബത്തിൻ്റെ നാലുചുവരുകൾക്കുള്ളിൽ ചാരം മൂടിക്കിടക്കുന്ന കനലിൻ്റെ മനസ്സുമായി ജീവിക്കുന്ന ഏതാനും മനുഷ്യർ. അവരുടെ മനസ്സ് മുറിവേറ്റതെന്തിന്?

ഏറെ ആകാംക്ഷയോടെ തന്നെ ഇതിനുത്തരം കണ്ടെത്തുകയാണ് ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിലൂടെ. മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വിജയരാഘവനു പുറമേ ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ലെന, കനികുസൃതി, സെറിൻ ഷിഹാബ്, അഞ്ജലി കഷ്ണ , സജാദ് ബൈറ്റ്, നോർഡി പൂഞ്ഞാർ, ശീരാഗ്, ചാരുചന്ദന , എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ. സംഗീതം. സുമേഷ് പരമേശ്വർ. ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരൻ. എഡിറ്റിംഗ്-ബി.അജിത് കുമാർ. പ്രൊഡക്ഷൻ ഡിസൈനർ - അർക്കൻ.എസ്. കർമ്മ. മേക്കപ്പ് - നരസിംഹസ്വാമി. കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സ്ലീബാ വർഗീസ്. &സുശീൽ തോമസ്. ലൊക്കേഷൻ മാനേജർ -നിക് സൻ കുട്ടിക്കാനം.

പ്രൊഡക്ഷൻ മാനേജർ. ശിവപ്രസാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ - സിൻ ജോ ഒറ്റത്തൈക്കൽ.
കുട്ടിക്കാനം, ഫ്രോട്ടോ - ശ്രീജിത്ത് ചെട്ടിപ്പടി, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുമെന്ന് പിആർഓ വാഴൂർ ജോസ് അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (2 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (10 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (10 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (12 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (12 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (12 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (18 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (18 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (18 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (18 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (18 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (18 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends