Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

എം. പത്മകുമാർ ഒരുക്കുന്ന ക്രൈംത്രില്ലർ ചിത്രം കൂർഗിൽ ആരംഭിച്ചു

01 MARCH 2025 07:41 PM IST
മലയാളി വാര്‍ത്ത

കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ളബുദ്ധ കേന്ദ്രമായ ടിബറ്റൻ കോളനിയുടെ സാന്നിദ്ധ്യത്തിലൂടെ ശ്രദ്ധേയമായ കുശാൽ നഗറിൽ എം. പത്മകുമാർ തൻ്റെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു. വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ ഈ ചിത്രം നിർമിക്കുന്നു.

വൗസിനിമാസിൻ്റെ നാലാമതു ചിത്രം കൂടിയാണിത്. കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ, പ്രിയൻ ഓട്ടത്തിലാണ്, സീക്രട്ട് ഹോം, എന്നീ ചിത്രങ്ങളായിരുന്നു വൗസിനിമാസിൻ്റെ മുൻ ചിത്രങ്ങൾ.

ഫെബ്രുവരി ഇരുപത്തിയെട്ട് വെള്ളിയാഴ്ച്ച കുശാൽ നഗറിലെ ഹെഗ്ഡള്ളിഗ്രാമത്തിൽ തികച്ചും ലളിതമായിട്ടായിരുന്നു തുടക്കം. ക്രിയേറ്റീവ്ഹെഡ്ഡും, ലൈൻ പ്രൊഡ്യൂസറുമായ നിഖിൽ. കെ. മേനോൻ സ്വിച്ചോൺ നിർവ്വഹിച്ചപ്പോൾ ഫസ്റ്റ് ക്ലാപ്പ് നൽകിയത് മുക്കം പൊലീസ് സർക്കിൾ ഇൻസ്പക്ടർ അൻഷാദാണ്.

ഈ ചിത്രം 2017ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. കണ്ണൂർ ഇരിട്ടിയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. അന്ന് ഈ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്അൻഷാദ്. അദ്ദേഹത്തിൻ്റെ മൂലകഥയിൽ നിന്നും ഷാജി മാറാടാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഏറെ ശ്രദ്ധേയമായ ഇലവിഴാ പൂഞ്ചിറ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഷാജി മാറാടാണ്. പൂർണ്ണമായും റിയലിസ്റ്റിക്ക് ക്രൈം ത്രില്ലർ മൂഡിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. തുടക്കം മുതൽ തികഞ്ഞ ഉദ്വേഗം നിലനിർത്തിക്കൊണ്ടുള്ള അവതരണമാണ് പത്മകുമാർ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. ഒപ്പം ഇമോഷനും ഏറെ പ്രാധാന്യം നൽകുന്നുണ്ട് ഈ ചിത്രം.

യുവനടന്മാരിൽ ശ്രദ്ധേയനായ റോഷൻ മാത്യുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ എസ്.ഐ. അജീബ്. എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് 'കോമഡി ഷോയിലെ അവതാരികയായും, കിസ്മത്ത്, എന്ന ചിത്രത്തിലെ നായികയുമായി തിളങ്ങി
ശ്രുതി മേനോനാണ് ഈ ചിത്രത്തിലെ നായിക.

ബൈജു സന്തോഷ്, വിനീത് തട്ടിൽ, ഷാജു ശ്രീധർ, തമിഴിലും, മലയാളത്തിലുമായി ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗർ, അതുല്യ ചന്ദ്രൻ, മാസ്റ്റർ ആര്യൻ. എസ്. പൂജാരി ബേബിമിത്രാ സഞ്ജയ്,എന്നിവരും പ്രധാന താരങ്ങളാണ്. ഷിബു ചക്രവർത്തി,സന്തോഷ് വർമ്മ, എന്നിവരുടെ ഗാനങ്ങൾക്ക് ജെറി അമൽദേവ്, മണികണ്ഠൻ അയ്യപ്പ എന്നിവർ ഈണം പകർന്നിരിക്കുന്നു.

ഛായാഗഹണം --അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- രഞ്ജൻ ഏബ്രഹാം. കലാസംവിധാനം - സാബുറാം. മേക്കപ്പ് - പി.വി. ശങ്കർ.
കോസ്റ്റും - ഡിസൈൻ- അയിഷാ സഫീർസേട്ട്. നിശ്ചല ഛായാഗ്രഹണം. സലീഷ് പെരിങ്ങോട്ടുകര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ. വിനയൻ, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് - പ്രസാദ് യാദവ്, ഗോപൻകുറ്റ്യാനിക്കാട്. സഹ സംവിധാനം - ആകാശ് എം, കിരൺ ചന്ദ്രശേഖരൻ, സജി മുണ്ടൂർ. ഉണ്ണി വരദം

പ്രൊഡക്ഷൻ മാനേജേഴ്സ് - അതുൽ കൊടുമ്പാടൻ, അനിൽ ആസാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ - കൺട്രോളർ - പ്രവീൺ.ബി.മേനോൻ. കൂർഗ്, കണ്ണർ, തലശ്ശേരി, ഇരിട്ടി, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുമെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (57 minutes ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (1 hour ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (1 hour ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (1 hour ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (1 hour ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (1 hour ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (2 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (2 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (2 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (5 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (5 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (5 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (6 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (6 hours ago)

Malayali Vartha Recommends