Widgets Magazine
10
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഔസേപ്പിൻ്റെ ഒസ്യത്ത്; ട്രെയിലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

03 MARCH 2025 08:10 PM IST
മലയാളി വാര്‍ത്ത

എൻ്റെച്ചോ എന്തിനാ ഈ ഓഡിറ്റോറിയത്തിന് ഈ ഏ.സി. അഞ്ചാറു ഫാൻ മേടിച്ചിട്ടാ പോരേ...

ഇവിടുന്നങ്ങോട്ട് മൊത്തം അറുപത് ഏക്കറോളം വരുന്ന ഔസേപ്പിൻ്റെ തോട്ടമാ...

ഞാൻ ധന്യ പൊലീസ്സിന്നാ...

ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ട്രെയിലറിലെ ചില പ്രസക്തഭാഗങ്ങളാണ്. അധ്വാനിയും, ഉറച്ച മനസ്സും സമ്പന്നനും, പിശുക്കനുമായ ഔസേപ്പിൻ്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന നിരവധി മുഹൂർത്തങ്ങളാണ് ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ പുറത്തുവിട്ട ട്രെയിലറിലൂടെ വ്യക്തമാകുന്നത്.

ഔസേപ്പിൻ്റേയും മൂന്ന് ആൺമക്കളുടേയും, കുടുംബ ജീവിതത്തിൻ്റെ പിന്നാമ്പുറങ്ങളിൽ കുറേ മനുഷ്യർ നീറുന്ന മനസ്സുമായി കഴിയുന്നു. അതിൻ്റെ സംഘർഷങ്ങളാണ്. തികഞ്ഞ ഉദ്യോഗത്തിൻ്റെ മുൾമുനയിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ. മാർച്ച് ഏഴിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്.

മെഗൂർ ഫിലിംമ്പിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റെണി നിർമ്മിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഓസേപ്പ് എന്ന കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നത് വിജയരാഘവനാണ്. ഏതു കഥാപാത്രത്തേയും മികവുറ്റതാക്കുന്ന വിജയരാഘവൻ ഔസേപ്പിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ ഒരുങ്ങുന്നു.

മക്കളായി എത്തുന്നത് കലാഭവൻ ഷാജോൺ,ദിലീഷ് പോത്തൻ, ഹോമന്ത് മേനോൻ എന്നിവരാണ്. ഇവരെല്ലാവരും ചേർന്ന് അഭിനയത്തിൻ്റെ മാറ്റുരക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുണ്ട്. ലെന, ജോജി.കെ. ജോൺ, അപ്പുണ്ണി ശശി, ജയിംസ് എല്യാ,കനി കുസൃതി, സെറിൻ, ഷിഹാബ്, അഞ്ജലി കൃഷ്ണാ .സജാദ് ബ്രൈറ്റ് ശ്രീരാഗ്, 'ചാരു ചന്ദന ,ജോർഡി പൂഞ്ഞാർ 'എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ. സംഗീതം. സുമേഷ് പരമേശ്വർ. ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരൻ. എഡിറ്റിംഗ്-ബി.അജിത് കുമാർ. പ്രൊഡക്ഷൻ ഡിസൈനർ - അർക്കൻ.എസ്. കർമ്മ. മേക്കപ്പ് - നരസിംഹസ്വാമി കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - സ്ലീബാ വർഗീസ്. &സുശീൽ തോമസ്. ഫ്രോട്ടോ - ശ്രീജിത്ത് ചെട്ടിപ്പടി.

ലൊക്കേഷൻ മാനേജർ -നിക് സൻ കുട്ടിക്കാനം. പ്രൊഡക്ഷൻ മാനേജർ. ശിവപ്രസാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ കൺട്രോളർ - സിൻ ജോ ഒറ്റത്തൈക്കൽ. കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്, കൊച്ചി ഭാഗങ്ങളിലായിട്ടാണ്ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നതെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചിരിക്കുന്നു. മാർച്ച് 7ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമിയില്‍ പഴം പച്ചക്കറി കൃഷി നടത്താനുള്ള പദ്ധതിയുമായി സഹകരണ വകുപ്പ്  (7 minutes ago)

ടേക്ക് ഓഫിന് തൊട്ടുമുൻപ് Emergency exit വലിച്ച് തുറന്നു..! കാബിനിൽ പുക വിമാനത്തിന്റെ എൻജിൻ തകർന്നു,മുൻഭാഗം ഇളകി  (14 minutes ago)

ജഗ്ദീപ് ധൻകറെ കാണ്മാനില്ല. രാജിവെച്ച ഉപരാഷ്ട്രപതി രാജ്യം വിട്ടു..?!! അമിത് ഷാ നേരിട്ടിറങ്ങും  (21 minutes ago)

മൂന്നാം മെട്രോ പാതയുടെ ഉദ്ഘാടനം  (45 minutes ago)

യോഗ്യത നേടുന്നതിന് അനുവദിച്ചിരുന്ന രണ്ടുവര്‍ഷ സമയപരിധി ഒരുവര്‍ഷം കൂടി നീട്ടി...  (1 hour ago)

മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങവേ അപകടം.....  (1 hour ago)

ബസ് പൂര്‍ണമായും കത്തി നശിച്ചു...  (1 hour ago)

ചികിത്സയിലായിരുന്ന കുട്ടി മരിച്ചു  (1 hour ago)

ഒളിവില്‍ പോയ സഹോദരനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ്  (1 hour ago)

ഭര്‍ത്താവ് സതീഷ് പിടിയില്‍..  (2 hours ago)

വലിയ ചുടുകാടിന്റെ പാതാളം തോണ്ടി,ജഡങ്ങൾ പുറത്തേക്ക് ധര്‍മ്മസ്ഥലയിലെ വില്ലനെ തൂക്കി 100 സ്ത്രീ അസ്ഥികൂടങ്ങൾ..!?  (2 hours ago)

ലക്ഷ്യം വരുമാന വര്‍ദ്ധനവ്..... ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ  (2 hours ago)

ഭവന നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി...  (2 hours ago)

ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രോസസ്സിങ് സിസ്റ്റം വഴി മാത്രമേ ....  (2 hours ago)

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....  (3 hours ago)

Malayali Vartha Recommends