Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..

പതിവു ശൈലിയെ മാറ്റിമറിച്ച് വ്യത്യസ്ഥമായ രീതിയിൽ പായ്ക്കപ്പ് ആയി സുമതി വളവ്

10 MARCH 2025 08:33 PM IST
മലയാളി വാര്‍ത്ത

രാവും പകലും നീളുന്നതാണ് ഒരു സിനിമയുടെ ചിത്രീകരണം. ചിത്രത്തിൻ്റെ ക്യാൻവാസ് അനുസരിച്ച് ദിവസങ്ങളുടെ ദൈർഘ്യത്തിലും വ്യത്യാസമുണ്ടാകും. ഒരു ശരാശരി ചിത്രം മുപ്പതു മുതൽ നാൽപ്പതു വരെ ദിവസങ്ങൾ നീണ്ടുനിൽക്കാം. അത് ... നൂറും നൂറ്റിയമ്പതും, പിന്നെയും കടന്നു മൊക്കെ പോകാം.

ഇവിടെ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് എന്ന ചിത്രത്തിൻ്റെ പായ്ക്കപ്പ് മാർച്ച് 7 രാത്രിയിലാണ് നടന്നത്.
തൊണ്ണുറുദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണമായിരുന്നു രണ്ടു ഷെഡ്യൂളിലൂടെ നടന്നത്. പാലക്കാട്ടെ കൊല്ലങ്കോടും പരിസരങ്ങളിലുമായി ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

ഒരു സിനിമയുടെ പായ്ക്കപ്പ് ഇത്തിരി ആഘോഷമായി നടത്തുക സിനിമാസെറ്റിലുള്ള അലിഖിതമായ ഒരു ചടങ്ങാണ്. കുറേ ദിവസങ്ങൾ ഒന്നിച്ചു കഴിഞ്ഞവരുടെ ഒരു സന്തോഷ കൂട്ടായ്മ. ഇതിനു നിറം പകരാനായി പലപ്പോഴും മദ്യസൽക്കാരവും നടത്താറുണ്ട്. സുമതി വളവിൻ്റെ പായ്ക്കപ്പിനും ഈ ചടങ്ങു നടന്നു.

എന്നാൽ ഇവിടെ പതിവു മദ്യസൽക്കാരം ഒഴിവാക്കപ്പെട്ടു. നിർമ്മാതാവ് വാട്ടർമാൻ മുരളി എന്നറിയപ്പെട്ടുന്ന മുരളി കുന്നും പുറത്താണ് ഈ നിർദ്ദേശം വയ്ക്കുന്നത്. മദ്യത്തിനു പകരം, വസ്ത്രങ്ങളും ഒരു ദിവസത്തെ വേതനവും നൽകിക്കൊണ്ടാണ് പതിവു ശൈലിയെ മാറ്റിമറിച്ചതെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

വാട്ടർമാൻ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ത്രില്ലർ ഹ്യൂമർ ജോണറിലുള്ളതാണ്. അർജുൻ അഗോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നാൽപ്പതിൽപരം ജനപ്രിയരായ അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്.

സൈജു കുറുപ്പ്, ബാലു വർഗീസ്, ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, മനോജ് കെ. യു, സിഡാർത്ഥ് ഭരതൻ, സാദിഖ്,ശ്രീജിത്ത് രവി, ബോബി കുര്യൻ (പണി ഫെയിം), അഭിലാഷ് പിള്ള, കോട്ടയം രമേശ്, വിജയകുമാർ, ചെമ്പിൽ അശോകൻ, സുമേഷ് ചന്ദ്രൻ, ശ്രീ പഥ്യാൻ, റാഫി, ശിവ അജയൻ. മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ് ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജാ റോസ്, ദേവനന്ദ, ജസ്നിയ ജയ ദിഷ് , സ്മിനു സിജോ, അശ്വതി അഭിലാഷ്, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

അഭിലഷ് പിള്ളയുടേതാണു തിരക്കഥ. മാളികപ്പുറത്തിൻ്റെ വൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കറും, അഭിലാഷ് പിള്ളയും വീണ്ടും ഒത്തുചേരുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്. ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ദിൻനാഥ് പുത്തഞ്ചേരി, അഭിലാഷ് പിള്ള എന്നിവരുടേതാണ് ഗാനങ്ങൾ.

ഛായാഗ്രഹണം - ശങ്കർ. പി.വി. എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, കലാസംവിധാനം - അജയൻ മങ്ങാട്, മേക്കപ്പ് - ജിത്തു പയ്യന്നൂർ, കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ബിനു.ജി. നായർ, സ്റ്റിൽസ് - രാഹുൽ തങ്കച്ചൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ, കൊല്ലങ്കോട്, നെന്മാറ, ചിറ്റൂർ, പൊള്ളാച്ചി ഭാഗങ്ങളിലായി ട്ടാണ് ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത് ഉമ്മൻ‌ചാണ്ടി..! ഹാലിളകി മുഖ്യൻ..! കുഞ്ഞൂഞ്ഞിന് ജയ് വിളി സ്റ്റേജിൽ സംഭവിക്കുന്നത്  (4 minutes ago)

രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും ബ്രാന്‍ഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകള്‍ മാത്രം നിര്‍ദേശിക്കണമെന്ന നിര്‍ദേശവുമായി സുപ്രീം കോടതി...  (10 minutes ago)

പുതിയ നീക്കങ്ങൾ  (21 minutes ago)

സ്വര്‍ണവിലയില്‍ ഇടിവ്...  (27 minutes ago)

PM MODI പത്തരയ്ക്ക് വിഴിഞ്ഞത്ത് പ്രധാനമന്ത്രി  (31 minutes ago)

ഓഹരി വിപണിയും നേട്ടത്തില്‍  (43 minutes ago)

പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി...  (47 minutes ago)

പൊന്നാനി നരിപ്പറമ്പില്‍ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക്  (1 hour ago)

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും  (1 hour ago)

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (1 hour ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (1 hour ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (1 hour ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (1 hour ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും  (2 hours ago)

Malayali Vartha Recommends