Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫാമിലി എൻ്റെർടൈനറായ ഒരു വടക്കൻ തേരോട്ടവുമായി ധ്യാൻ ശ്രീനിവാസൻ; ഫസ്റ്റ് ലുക്ക് പുറത്ത്

11 MARCH 2025 08:09 PM IST
മലയാളി വാര്‍ത്ത

തികച്ചും പ്രണയാർദ്രമായ മൂഡിൽ പ്രിയതാരം ധ്യാൻ ശ്രീനിവാസനും പുതുമുഖ നായിക ദിൽന രാമകൃഷ്ണൻ്റേയും ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ പ്രൊമോഷനു തുടക്കമായി. തികച്ചും ഫാമിലി എൻ്റെർടൈൻമെൻ്റിൻ്റെ മൂഡ് നൽകിക്കൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ഏആർ ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്നു. മലബാറിലെ ഒരു സാധാരണ ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകളോടെ അവതരിപ്പിക്കുന്ന ഈ ചിത്രം നമ്മുടെ സമൂഹത്തിലെ യുവാക്കൾ നേരിടുന്ന വലിയ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന ചിത്രം കൂടിയാണ്.

വൈറ്റ് കോളർ ജോലി മാത്രം പ്രതീക്ഷിക്കുന്ന ആദ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ ഇടയിലേയ്ക്ക് ഏതു തൊഴിലു ചെയ്തും ജീവിതത്തെ നേരിടാം എന്ന ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിൻ്റെ ജീവിതത്തിലൂടെ യാണ് ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിൻ്റെ അവതരണം.

പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകാനും ഈ ചിത്രം ശ്രമിക്കുന്നു. ധ്യാനിനെ കൂടാതെ തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നു. പുതു മുഖ നായികയായി ദിൽന രാമകൃഷ്ണനോടൊപ്പം മാളവിക മേനോനും എത്തുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചിട്ടുണ്ട്.

കൂടാതെ, സുധീർ പറവൂർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, സലിം ഹസൻ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, രാജേഷ് കേശവ്, ജിബിൻ, ദിനേശ് പണിക്കർ, സോഹൻ സീനുലാൽ ,  കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജെയിൻ, മൻസു മാധവ, അരുൺ പുനലൂർ, മധുരിമ ഉണ്ണികൃഷ്ണൻ, ബ്ലെസൻ കൊട്ടാരക്കര, കല സുബ്രഹ്മണ്യം, അംബിക മോഹൻ, പ്രിയ ശ്രീജിത്ത്, ഗീതു നായർ, സബിത, കൃഷ്ണവേണി, അർച്ചന, വിദ്യ വിശ്വനാഥ് , ദിവ്യാ ശ്രീധർ , ശീതൽ, അനില, തനു ദേവി എന്നിവർക്കൊപ്പം മറ്റു നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു

കഥ, തിരക്കഥ , സംഭാഷണം  സനു അശോക് ഛായാഗ്രഹണം പവി കെ പവൻ, എഡിറ്റിങ്ങ് : ജിതിൻ ഡി കെ, കലാ സംവിധാനം : ബോബൻ, ഗാന രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ് കാനം. സംഗീതം -ബേണി& ടാൻ സൺ, ഗായകർ : ഹരിശങ്കർ, വസുദേവ് കൃഷ്ണ
നിത്യാ മാമൻ, ശ്രീജ ദിനേശ്, ബാക് ഗ്രൗണ്ട് സ്കോർ : നവനീത് കോ - പ്രൊഡ്യൂസേഴ്സ്-ന സൂര്യ എസ്. സുഭാഷ് , ജോബിൻ വർഗീസ്.

എക്സിക്കുട്ടീവ്-പ്രൊഡ്യൂസേർസ് - സുനിൽ നായർ, സനൂപ്. എസ്. ദിനേശ് കുമാർ, സുരേഷ് കുമാർ. പ്രൊഡക്ഷൻ കൺട്രോളർ : എസ്സാ കെ എസ്തപ്പാൻ, പ്രൊജക്റ്റ് ഹെഡ് - അമൃതാ മോഹൻ, മേക്കപ്പ് : സിനൂപ് രാജ്, കോസ്റ്റ്യൂം : സൂര്യ ശേഖർ, സ്റ്റിൽസ് : ഷുക്കു പുളിപ്പറമ്പിൽ, ഡിസൈനർ : അമൽ രാജു, ചീഫ് അസോസിയേറ്റ് ഡയരക്ടർ : വിഷ്ണു ചന്ദ്രൻ, കോഴിക്കോട്, വടകരയും പരിസരങ്ങളിലും, ഒറ്റപ്പാലത്തുമായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസ് ആണ് പ്രദർശനത്തിനെത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (48 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (57 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends