Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലബാറിന്റെ നേർക്കാഴ്ച്ചകളുമായി ഒരു വടക്കൻ സന്ദേശം!

22 MARCH 2025 05:02 PM IST
മലയാളി വാര്‍ത്ത

മലബാർ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ ആ നാടിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച പറയുന്ന ചിത്രമാണ് ഒരു വടക്കൻ സന്ദേശം. സാരഥി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജയൻ ചോയങ്കോട് ആണ് ചിത്രത്തിന്റെ സംവിധാനം. സത്യചന്ദ്രൻ പൊയിൽക്കാവിൻ്റേതാണ് രചന. കണ്ണൂരിലും, പരിസരങ്ങളിലുമായി കലാരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘം കലാകാരന്മാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ഇവർക്കൊപ്പം പ്രമുഖരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ആകർഷകമാക്കുവാൻ സഹായകരമാക്കുന്നു. മലബാറിൻ്റെ ജീവിത സംസ്കാരവും, ആചാരാനുഷ്ടാന ങ്ങളും, കലാപ്രവർത്തനങ്ങളും രാഷ്ട്രീയ സാമൂഹ്യ കാഴ്ച്ചപ്പാടുകൾക്കുമൊക്കെ പ്രാധാന്യം നൽകി, ഒരു നാടിൻ്റേയും, ഏതാനും ചെറുപ്പക്കാരുടേയും ജീവിതമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഇതിനിടയിലൂടെ ഹൃദ്യമായ ഒരു പ്രണയകഥയും പ്രധാന ഭാഗഭാക്കാകുന്നുണ്ട്. കണ്ണാടിപ്പൊയിൽ എന്ന ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ചെറുപ്പത്തിൻ്റേതായ പല നടപടികളും ഉണ്ടെങ്കിലും നാടിൻ്റെ നന്മ ആഗ്രഹിക്കുന്ന ഏതാനും ചെറുപ്പക്കാരിലൂടെയും, ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകയും, അങ്കണവാടി ടീച്ചറുമായ ജ്യോതി ലഷ്മിയുടേയുമാണ്.

ചിത്രത്തിൻ്റെ കഥാ പുരോഗതി ഇവർക്കിടയിലെ സുധിയുടെ തന്നെ ടൂ വീലർ വർക്ക്ഷോപ്പിൽ പണിയെടുക്കുന്നവരാണിവരെല്ലാം. ജോയി, അഷറഫ്, കിരൺ എന്നിവരാണ് മറ്റുള്ളവർ. ഇവർക്കിടയിൽ സുധിക്ക് നിഹാര എന്ന പെൺകുട്ടിയുമായി പ്രണയവുമുണ്ട്. സാമൂഹ്യ പ്രവർത്തകയായ ജ്യോതി ലഷ്മി ഇതിനിടയിൽ കൊല്ലപ്പെട്ടുന്നത് ചിത്രത്തിന് പുതിയ വഴിഞ്ഞിരിവുണ്ടാ ക്കുന്നു. നർമ്മവും, പ്രണയവും, അൽപ്പം ഹൊററും കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

മലബാർ മേഖലയില മികച്ച മോണോ ആക്ട് കലാകാരനായ റസൽ ഹാരിസ്സാണ് ഈ ചിത്രത്തിലെ കേന്ദ്ര കുപാത്രത്തെ അവതരിപ്പിക്കുന്നത്. സുരഭി, അനിൽ വടക്കുമ്പാട്, രാജൻ കണ്ടത്തിൽ, ലസിതദാമോദരൻ, റീന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെല്ലാം ഈ മേഖലകളിലെ കലാരംഗങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നവരാണ്.

ഛായാഗ്രഹണം - കമൽനാഥ് പയ്യന്നൂർ. നിർമ്മാണ നിർവ്വഹണം -ജോബി ആൻ്റണി. മെയ് ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്, ഭാഗങ്ങളിലായി പൂർത്തിയാകുമെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (1 hour ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends