Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..


'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..


കണ്ണീർക്കാഴ്ചയായി... കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടര്‍ തായ്‌ലൻഡിൽ മുങ്ങി മരിച്ചു


മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി


ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ലാൽ അന്ന് എസ്.എഫ്.ഐ. എന്റെ സീനിയറായിരുന്നു , കോളേജ് വിശേഷങ്ങൾ പങ്ക് വച്ച് നടൻ

22 MARCH 2025 05:06 PM IST
മലയാളി വാര്‍ത്ത

ലാൽ അന്ന് വലിയ സഖാവായിരുന്നു. ഞാൻ ഒരു എബിവിപിക്കാരനും. കോളേജ് കാല വില്ലന്‍ വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ നടനയ സന്തോഷ് കെ നായര്‍ പങ്ക് വച്ച കോളേജ് ഓർമ്മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് നടൻ മോഹൻലാലിന്റെയും തന്റെയും കോളേജ് ഓർമ്മകൾ പങ്ക് വച്ച് നടൻ രം​ഗത്ത് എത്തിയത്.

ടൻ ജ​ഗദീഷ് അധ്യാപകനായെത്തുന്ന കാലത്തായിരുന്നു തങ്ങൾ അവിടെ പഠിച്ചതെന്നും നടൻ മോഹൻ ലാൽ തൻെറ സീനിയറായിരുന്നു എന്നും നടൻ സന്തോഷ് കെ നായർ പറയുന്നു.

നടൻ നൽകിയ അഭിമുഖത്തിലെ കുറച്ച് ഭാ​ഗങ്ങൾ ഇങ്ങനെ - 


'ഞാനും ലാലും ഒരേ കാലഘട്ടത്തിലാണ് എംജി കോളേജില്‍ പഠിക്കുന്നത്. ഞാന്‍ ബിഎസ്സി മാത്തമാറ്റിക്‌സ് ആയിരുന്നു. മോഹന്‍ലാല്‍ കൊമേഴ്‌സ് ആയിരുന്നു. പ്രീഡിഗ്രി ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അത് കഴിഞ്ഞിട്ട് വേഗം എഞ്ചിനീയറാകാനുള്ള ത്വരയില്‍ ഞാന്‍ ചിന്മയ ക്ലാസില്‍ പോയി ചേര്‍ന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മനസിലായി എനിക്ക് അത് പറ്റില്ല എന്ന്. പിന്നെ തിരിച്ച് വന്ന് ബിഎസ്സിക്ക് .

അങ്ങനെ വന്നപ്പോള്‍ ലാല്‍ ഒരു വര്‍ഷം സീനിയറായി. ഞങ്ങള്‍ ഒരേ പ്രായമാണ്. നാലഞ്ച് മാസത്തിന്റെ വ്യത്യാസമേ ഉള്ളൂ. ഞാന്‍ അവിടെ മാഗസിന്‍ എഡിറ്ററൊക്കെ ആയിട്ടുള്ള ആളായിരുന്നു. അപ്പോള്‍ വേണമെങ്കില്‍ കോളേജില്‍ കുട്ടി ഹീറോ കളിച്ച് നടന്നു എന്നൊക്കെ പറയാം. ബുള്ളറ്റിലൊക്കെ കറക്കവുമൊക്കെ ആയിട്ട് പോയിരുന്നു. മോഹന്‍ലാല്‍ എസ്എഫ്‌ഐയുടെ ഭാഗമായിരുന്നു.


എസ്എഫ്‌ഐ എന്ന് പറയുമ്പോള്‍ ഇന്നത്തെ പോലെ തന്നെ അന്നും അതിന്റേതായിട്ടുള്ള ടെററൊക്കെ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ പാര്‍ട്ടിയുമായിട്ട് അധികം അടിയും പിടിയും നടന്നിട്ടില്ല. ഞാന്‍ ഡിഎസ്‌യു ആയിരുന്നു.

അന്ന് എന്‍എസ്എസിന്റെ ഒരു പാര്‍ട്ടി ഉണ്ടായിരുന്നു എന്‍ഡിപി. അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു ഡിഎസ് യു. എബിവിപിയല്ല. എബിവിപി അന്നും ഉണ്ട്. പക്ഷെ അവര്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കില്ല. തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ ഡിഎസ്‌യുവില്‍ ആയത്. ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു.

 

ഞാന്‍ ശാഖയിലുണ്ടായിരുന്നു. ശിക്ഷക്, മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു. പിന്നീട് സിനിമയില്‍ എത്തി. സിനിമയില്‍ എത്തിയതോടെ ദിവസും ശാഖയില്‍ വരാന്‍ പറ്റില്ലല്ലോ. കോളേജ് ജീവിതത്തില്‍ ഞാന്‍ ഹീറോയും മോഹന്‍ലാല്‍ വില്ലനുമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.

ഞാന്‍ അന്ന് പാര്‍ട്ടിയുടെ പ്രസിഡന്റാണ്. കാരണം നാലഞ്ച് പേരെ ഉള്ളൂ പാര്‍ട്ടിയില്‍. ഞാന്‍ ഫൈനല്‍ ഇയര്‍ പഠിക്കുമ്പോഴാണ് ജഗദീഷ് അവിടെ അധ്യാപകനായി വരുന്നത്. അദ്ദേഹം എംകോം കഴിഞ്ഞ് എസ്പിജിയില്‍ എങ്ങാനും വര്‍ക്ക് ചെയ്തിട്ടാണ് അവിടെ ലക്ചറര്‍ ആയി വന്നത്. കൊമേഴ്‌സ് ആയത് കൊണ്ട് അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടില്ല. പക്ഷെ ഒരു ടൂര്‍ പോയപ്പോള്‍ ഞങ്ങളുടെ കൂടെ വന്നിരുന്നു.

അന്ന് എസ്എഫ്‌ഐക്കാര്‍ ടൂര്‍ നടത്തി. അവരുടെ കൂടെ പോകില്ല എന്നുള്ള എന്റെ വാശിയില്‍ പ്രിന്‍സിപ്പാലിനോട് പോയി പറഞ്ഞു. അദ്ദേഹം പറഞ്ഞു നിങ്ങളെ പത്ത് പേരെ മാത്രമായി വിടാന്‍ പറ്റില്ല എന്ന്. അങ്ങനെ രണ്ട് സാറുമാര് വേണം എന്ന് പറഞ്ഞിട്ടാണ് ജഗദീഷിനെ കൂടി കൊണ്ടുപോയത്,' സന്തോഷ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പരക്കെ മഴ സാധ്യത.  (7 minutes ago)

ശബരിമലയിൽ NSG ഇറങ്ങുന്നു....! ഗൂർഖ എമർജൻസി വാഹനം സന്നിധാനം വളയും..! 22-ന്  (7 minutes ago)

കേരളത്തെ ഭൂപ്രശ്‌നങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി  (14 minutes ago)

20 വർഷത്തെ കാത്തിരിപ്പിന് വിരാമം... ഇന്ത്യൻ വനിതകൾ യോഗ്യത നേടിയത്  (27 minutes ago)

മൂന്ന് കോച്ചുകളിലേക്ക് തീ പടർന്നു...  (35 minutes ago)

ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.  (39 minutes ago)

VINU V JOHN എന്റെ കക്ഷി നെത്തോലി മാത്രം!  (46 minutes ago)

  അയർലൻഡിൽ ആശുപത്രി ഉദ്യോഗസ്ഥനായ അങ്കമാലി സ്വദേശി മരിച്ച നിലയിൽ  (49 minutes ago)

കർഷകന് നേരെ കടുവയുടെ ആക്രമണം..  (1 hour ago)

പവന് 1400 രൂപയുടെ ഇടിവ്  (1 hour ago)

ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.  (1 hour ago)

കെഎസ്ആർടിസി ബസിൻറെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക്  (1 hour ago)

യൂസഫലിയുടെ മുന്നിലിരുന്ന് പിണറായിയുടെ വീരവാദം..! കണ്ണുരുട്ടി അറബിക്കൂട്ടങ്ങൾ ഉഫ് പ്രവാസികൾ കയറി പൊട്ടിച്ചു "  (2 hours ago)

വീടുകളിൽ വെള്ളം ഇരച്ചെത്തി..! വണ്ടികൾ ഒലിച്ച് കടലിൽ ഉരുൾ പൊട്ടി,മുല്ലപെരിയാർ തുറന്നു..! കൊടും മഴ...!  (2 hours ago)

ഷട്ടറുകൾ 75 സെന്റീമീറ്റർ വീതമാണ്  (2 hours ago)

Malayali Vartha Recommends