Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടൻ മമ്മൂട്ടിക്ക് വേണ്ടിയുള്ള വഴിപാട്, മോഹൻലാൽ തെറ്റിദ്ധാരണ പരത്തി; വിശ​ദീകരണവുമായി ദേവസ്വം

25 MARCH 2025 05:02 PM IST
മലയാളി വാര്‍ത്ത

നടൻ മോഹൻ ലാൽ ശബരിമലയിൽ നടത്തിയ വഴിപാട് വലിയ വിവാദത്തിലേക്ക് കടക്കുകയാണ്. നടൻ മമ്മൂട്ടിയുടെ പേരിൽ ഈ കഴിഞ്ഞ ദിവസം നടത്തിയ വഴിപാടാണ് വിവാദ വിശയം. വഴിപാട് വിവരങ്ങൾ ആര് പുറത്ത് വിട്ടു, മമ്മൂട്ടി ശബരിമലയിൽ വഴിപാട് കഴിപ്പിക്കുന്നത് തെറ്റ് എന്നതടക്കമുള്ള അഭിപ്രായങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നത്.

സോഷ്യൽ മീഡിയയിൽ തന്നെയാണ് ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉടലെടുക്കുന്നത്. വഴിപാട് അർപ്പിച്ചത് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ അത് വിശ്വാസ പ്രകാരം തെറ്റാണെന്നും മമ്മൂട്ടി തൗബ ചെയ്യണമെന്നും ഒരു വിഭാ​ഗം പറയുന്നു.

മറുവശത്ത് ഈ വിവരങ്ങൾ പുറത്ത് വിട്ടത് ദേവസ്വം ഉദ്യോഗസ്ഥരാണെന്ന് നടൻമോഹൻലാൽ പ്രതികരണം നടത്തിയതിന് പിന്നാലെ വിശ​ദീകരണവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ദേവസ്വം.

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് മോഹൻലാൽ ഇതേക്കുറിച്ച് പരാമർശിച്ചത്. പിന്നാലെ വിശദീകരണവുമായി ദേവസ്വം ബോർഡ് രംഗത്തെത്തുകയായിരുന്നു.

മോഹൻലാലിന്റെ പരാമർശം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണ്. അദ്ദേഹം ശബരിമല ദർശനം നടത്തിയ സമയത്ത് നടൻ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാദ്ധ്യമങ്ങൾ വഴി പ്രചരിച്ചത്. മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് ഉദ്യോഗസ്ഥരല്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

കൗണ്ടർ ഫോയിൽ മാത്രമാണ് വഴിപാടിന് പണം അടയ്ക്കുമ്പോൾ സൂക്ഷിക്കുക. ബാക്കി ഭാഗം വഴിപാട് നടത്തുന്നയാൾക്ക് കൈമാറും. മോഹൻലാൽ വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറിലെത്തി പണം അടച്ച ആൾക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്.

ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല. വസ്തുതകൾ ബോദ്ധ്യപ്പെട്ട് മോഹൻലാൽ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. എന്തായാലും വിശയം സമൂ​ഹ്യമാധ്യമങ്ങളിൽ ഇപ്പോഴും ചൂടുള്ള ചർച്ചയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (1 hour ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends