നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി

തന്നോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് നടന്‍ സുരേഷ് ഗോപി. താന്‍ മത്സരിക്കുമെന്നുള്ള വാര്‍ത്തകള്‍ തെറ്റെന്നാണ് താരം പറയുന്നത്. മത്സരിക്കുന്ന കാര്യത്തില്‍ തന്റെ നിലപാട് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഈ വിഷയം പൊതു ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ താല്‍പര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മത്സരിക്കുമെന്ന് പറഞ്ഞ് വരുന്ന വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങളാണെന്നും താരം പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വം അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കുമെന്നും താരം പറഞ്ഞു. സുരേഷ് ഗോപിയെ തിരുവനന്തപുരത്തോ, വട്ടിയൂര്‍ക്കാവിലോ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നീക്കം നടത്തുന്നുവെന്നുള്ള വാര്‍ത്തകളായിരുന്നു വന്നത്. താരമൂല്യം മുന്‍കൂട്ടി കണ്ട് എല്ലാ പാര്‍ട്ടികളും സെലിബ്രിറ്റികളെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















