രാജേഷിന്റെ മരണം വേദനപ്പിച്ചു: റഹ്മാന്‍

സംവിധായകന്‍ രാജേഷ് പിള്ളയുടെ അപ്രതീക്ഷിത മരണം സിനിമാ ലോകത്തെ ഞെട്ടിച്ചു. പുതുതലമുറയുടെ സംവിധായകന്‍ എന്ന പേരിലാണ് രാജേഷ് പിള്ളയെ അറിയപ്പെട്ടിരുന്നത്. രാജേഷ് പിള്ളയുടെ മരണവാര്‍ത്ത തന്നെ വളരെയധികം വേദനിപ്പിച്ചുവെന്ന് നടന്‍ റഹ്മാന്‍ പറഞ്ഞു. രാജേഷ് പിള്ളയുടെയും റഹ്മാന്റെയും കൂട്ടുക്കെട്ടിലൂടെ വിജയിച്ച ചിത്രമാണ് ട്രാഫിക്ക്. രാജേഷിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മനസില്‍ ചുവന്ന സിഗ്‌നലാണ് കടന്ന് പോയതെന്നും റഹ്മാന്‍ പറയുന്നു. അതിവേഗത്തില്‍ മുന്നോട്ട് കുതിച്ച് കൊണ്ടിരിക്കുന്ന യുവ പ്രതിഭയാണ് വിടപറഞ്ഞതെന്ന് റഹ്മാന്‍ പറഞ്ഞു. രാജേഷിന്റെ നില ഗുരുതരമാണെന്ന് ആദ്യം കേട്ടപ്പോള്‍ രാജേഷിന് ഒന്നും സംഭവിക്കരുതേയെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. എന്നിട്ടും മരണം രാജേഷിനെ തേടിയെത്തുകയായിരുന്നുവെന്ന് റഹ്മാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















