മൈഥിലിയും തോക്ക് സ്വാമിയും നേര്‍ക്കുനേര്‍; താരത്തെ അഴിഞ്ഞാട്ടക്കാരിയാക്കിയതിനെതിരെ പോലീസ് കേസെടുത്തു

ഓണ്‍ലൈനിലും വാട്ടസ് ആപ്പിലും സെലിബ്രിറ്റികളെ കളിയാക്കിയും വിമര്‍ശിച്ചും നിരവധി വാര്‍ത്തകള്‍ വരാറുണ്ട്. താരങ്ങളില്‍ മിക്കവരും അതിനെ തള്ളിക്കളയുകയാണ് പതിവ്. എന്നാല്‍ വിവാദങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന തോക്ക് സ്വാമിക്കെതിരെ പരാതിയുമായി സിനിമാതാരം മൈഥിലി. താരത്തിനെതിരെ വാര്‍ത്ത നല്‍കിയ ഹിമവല്‍ഭദ്രാനന്ദയുടെ ഓണ്‍ലൈന്‍ പത്രത്തിലെ വാര്‍ത്തക്കെതിരെയാണ് നടി പോലീസിനെ സമീപിച്ചിരിക്കുന്നത്.
്.സിനിമയിലെ യുവതാരങ്ങളെ അവഹേളിക്കുന്നതാണ് വാര്‍ത്തയെന്ന് താരം ആരോപിച്ചു.ഇത്തരം പ്രവണതകള്‍ സിനിമാലോകത്തെ യുവതാരങ്ങളെ നിരുത്സാഹപ്പെടുത്താനെ ഉപകരിക്കുവെന്നാണ് താരത്തിന്റെ ആരോപണം. കടുത്ത ഭാഷയിലായിലുന്നു നടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍. നേരത്തെ ഒരു പ്രമുഖ ജ്വല്ലറി ഉടമക്കെതിരെ നല്‍കിയ വാര്‍ത്തയിലും സ്വാമിക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സിനിമാ ലോകത്തെ അണിയറക്കഥകള്‍ മാത്രമാണ് താന്‍ വെളിപ്പെടുത്തിയതെന്നാണ് തോക്ക് സ്വാമിയുടെ പക്ഷം. വാര്‍ത്ത പിന്‍വലിക്കില്ലെന്നും നിയനടപടികളുമായി മുന്നോട്ട് പോകുമെന്നും സ്വാമി പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പാണ് സൈറ്റില്‍ ഇത്തരമൊരു വാര്‍ത്ത വന്നത്. എന്നാല്‍ പോലീസ് കേസും വിവാദങ്ങളുമായിട്ടും സൈറ്റില്‍ നിന് വാര്‍ത്ത ഇതുവരെ പിന്‍വലിച്ചിട്ടില്ല. മയക്കുമരുന്ന് ഉപയോഗവുും അഴിഞ്ഞാട്ടക്കാരിയുമായിട്ടാണ് വാര്‍ത്ത വന്നിരുന്നത്. സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലായതോടെയാണ് മൈഥിലി പരാതിയുമായി പോലീസിനെ സമീപിച്ചത
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















