മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ശ്യാമിലി

ഒരുകാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ശാലിനിയുടെ അനുജത്തിയാണ് ശ്യാമിലി. ഹരികൃഷ്ണന്‍സില്‍ ശ്യാമിലി ചെയ്ത കഥാപാത്രം ആരും മറക്കില്ല. ശ്യാമിലി തമിഴില്‍ ധനുഷിനൊപ്പം അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ കേള്‍ക്കുന്നുണ്ട. എന്നാല്‍ ധനുഷിനോപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് ശ്യാമിലി ആ ചിത്രത്തില്‍ നിന്നും പിന്‍മാറിയതെന്നാണ് അടുത്തിടെ വാര്‍ത്ത വന്നത്. ആ വാര്‍ത്തയ്‌ക്കെതിരെ ശ്യാമിലി രംഗത്തെത്തി.ധനുഷിനേ ഇഷ്ടമില്ലാത്തത് കൊണ്ടല്ല മറിച്ച് കോള്‍ ഷീറ്റില്‍ നല്‍കിയ ഡേറ്റ് ഉപയോഗിക്കാത്തത് കൊണ്ടാണ് പിന്‍മാറിയതെന്ന് ശ്യാമിലി പറഞ്ഞു.
ധനുഷിനേ പോലെ കഴിവുള്ള നടനോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം വേണമെന്നും ശ്യാമിലി. വാങ്ങിയ തുക തിരികെ നല്‍കിയെന്നും ശ്യാമിലി പറഞ്ഞു.മലയാളത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലാണ് ശ്യാമിലി ഇപ്പോള്‍ അഭിനയിക്കുന്നത്.ഋഷി ശിവകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴില്‍ വീരസിവാജി എന്ന ചിത്രമാണ് ശ്യാമിലിയുടെതായി റിലീസിന് തയ്യാറെടുക്കുന്നത്. നായകന്മാരേ നോക്കിയല്ല അഭിനയിക്കുന്നതെന്ന് ശ്യാമിലി പറഞ്ഞു. ഞാന്‍ ചെയ്യുന്ന ചിത്രത്തിലെ നായകന്മാരേ തെരഞ്ഞെടുക്കുന്നത് സംവിധായകരാണെന്നും ശ്യാമിലി പറഞ്ഞു. മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് വാര്‍ത്തകള്‍ നല്‍കുന്നതെന്നും ശ്യാമിലി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















