ഭാവനയുടെ വരന്‍ ആരാണെന്നോ?

ഭാവനയെ വിവാഹം ചെയ്യാന്‍ പോകുന്ന ആ യുവ കന്നട നിര്‍മാതാവ് ആരാണെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിച്ചു. യുവ നിര്‍മാതാവായ നവീനാണ് വരന്‍. ഏറെ നാളത്തെ പ്രണയമാണ് സഫലമായത്. 2012ലാണ് ഇവര്‍ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലാവുകയായിരുന്നു. നവീന്‍ നിര്‍മ്മിച്ച റോമിയോ എന്ന ചിത്രത്തിലെ നായികയായിരുന്നു ഭാവന.
താന്‍ ഡേറ്റിങ്ങിലാണെന്ന് ഭാവന സമ്മതിച്ചെങ്കിലും അങ്ങനെ ഒന്നില്ലായിരുന്നുവെന്നാണ് നവീന്റെ പ്രതികരണം.ഭാവന തന്നെയാണ് പ്രണയവാര്‍ത്ത പുറത്ത് വിട്ടത്.
2014 ല്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതാണെന്നും പല കാരണങ്ങള്‍ കൊണ്ട് നീണ്ടു പോകുകയായിരുന്നു എന്നുമാണ് ഭാവന പറഞ്ഞത്. ഈ വര്‍ഷം വിവാഹമുണ്ടാകുമെന്നും ഭാവന പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















