ആ സിനിമ കലാഭവന്‍ മണിയ്ക്ക്... പുതിയ സിനിമ മണിയ്ക്ക് സമര്‍പ്പിച്ച് സലിം കുമാര്‍

അകാലത്തില്‍ വേര്‍പിരിഞ്ഞ ആത്മാര്‍ത്ഥ സുഹൃത്ത് കലാഭവന്‍ മണിയ്ക്കുള്ള സമര്‍പ്പണമാണ് മൂന്നാം നാള്‍ ഞായ്‌റാഴ്ച എന്ന് സലീം കുമാര്‍. സലീം കുമാര്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രം ആയി എത്തുന്നതും അദ്ദേഹം തന്നെയാണ്. തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ടി എ റസാഖ് ആണ്. മാര്‍ച്ച് 18 ന് ഈ ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിക്കും.തന്റെ ഫേസ്ബുക്ക് പേജിലൂടെ കലാഭവന്‍ മണിയുടെ വേര്‍പാടിനെ കുറിച്ച് പങ്കുവെച്ച സലീം കുമാര്‍, ഒരു ആര്‍ട്ടിസ്റ്റിനെ ലോകം തിരിച്ചറിയുന്നത് അയാളുടെ മരണത്തിലൂടെ മാത്രമെ സാധിക്കൂ എന്ന് ഒരു ടിവി ഇന്റര്‍വ്യൂവില്‍ മണി പറഞ്ഞത് ശരിവെക്കുകയാണ്. എല്ലാവരും സ്‌നേഹിക്കുന്ന നിന്നെ ഞങ്ങളും ഉടനെ പിന്തുടരും എന്ന സലീം കുമാറിന്റെ വാഗ്ദാനം, അത് മനുഷ്യ മരണത്തിന്റെ ദുരവസ്ഥയെക്കാള്‍ അവന്റെ സ്‌നേഹത്തിന്റെ ആഴങ്ങളില്‍ നിന്നും ഉടലെടുത്ത ഒരു വികാരം ആണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















