മത്സര രംഗത്തുണ്ടാകുമോ എന്ന കാര്യം 15 ദിവസത്തിനകം തീരുമാനിക്കുമെന്ന് ലാലു അലക്‌സ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സര രംഗത്തുണ്ടാകുമോ എന്ന കാര്യം 15 ദിവസത്തിനകം തീരുമാനിക്കുമെന്ന് നടന്‍ ലാലു അലക്‌സ്. ഒന്നിലധികം മുന്നണികളില്‍ തന്റെ പേര് പരിഗണിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായി വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും ലാലു അലക്‌സ് പറഞ്ഞു. കോട്ടയം കടുത്തുരുത്തിയില്‍ നിന്ന് ലാലു അലക്‌സ് മത്സരിച്ചേക്കുമെന്ന് അഭ്യുഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കുന്നതിനെക്കുറിച്ച് അറിയിക്കാമെന്നുള്ള ലാലു അലക്‌സിന്റെ പ്രതികരണം. ലാലു അലക്‌സ് ഇടതുപക്ഷത്തിന്റെ സ്ഥാനാത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















