ദിലീപ് സെന്‍ട്രല്‍ ജയിലിലേക്ക്

തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സിനിമാക്കാര്‍ക്ക് വളരെ പ്രിയപ്പെട്ട ലൊക്കേഷനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാരിയരുടെ കരിങ്കുന്നം സിക്‌സസ്, ദുല്‍ഖറിന്റെ കലി എന്നീ ചിത്രങ്ങളുടെ വിവിധ ഭാഗങ്ങള്‍ സെന്‍ട്രല്‍ ജയിലിലാണ് ചിത്രീകരിക്കുന്നത്. ഇതിനു പിന്നാലെ ദിലീപും സെന്‍ട്രല്‍ ജയിലിലേക്ക് എത്തുന്നതായാണ് വിവരങ്ങള്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായാണ് ദിലീപ് സെന്‍ട്രല്‍ ജയിലില്‍ എത്തുക. ചിത്രത്തില്‍ വേദികയാണ് ദിലീപിന്റെ നായികയായെത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















