നിയമസഭ തെരഞ്ഞെടുപ്പ്: തീരുമാനം ഉടന്‍ അറിയിക്കുമെന്ന് നടന്‍ സിദ്ധിഖ്

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് നടന്‍ സിദ്ധിഖ് പറഞ്ഞ ഉത്തരം ഇതായിരുന്നു. സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.തീരുമാനം വൈകാതെ അറിയിക്കുമെന്ന് സിദ്ധിഖ് പറഞ്ഞു. മാധ്യമങ്ങളാണ് എന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്.
ടിവിയിലൂടെയും പത്രങ്ങളിലൂടെയുമാണ് താന്‍ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ചുള്ള വാര്‍ത്ത അറിഞ്ഞതെന്നും സിദ്ധിഖ് പറഞ്ഞു.സിദ്ധിഖ് യു .ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അരൂരില്‍ നിന്ന് മത്സരിക്കുമെന്ന് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. ആലപ്പുഴയില്‍ സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ അരൂര്‍ സിദ്ധിഖിനെ മത്സരിപ്പിച്ച് തിരിച്ചുപിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടലുകളെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















