മറ്റുള്ളവരെ കടത്തി വെട്ടി ദുല്‍ഖര്‍

മലയാളത്തിന്റെ യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവരേയും പിന്നിലാക്കി 40 ലക്ഷം ലൈക്കുകള്‍ നേടി. 40 ലക്ഷം ലൈക്കുകള്‍ നേടുന്ന മലയാള സിനിമയിലെ ആദ്യ നടനാണ് ദുല്‍ഖര്‍. ഫെയ്‌സ് ബുക്കിലും ട്വിറ്ററിലും സജീവ സാന്നിധ്യമാണ് ദുല്‍ഖര്‍. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും പോസ്റ്ററുകളും ദുല്‍ഖര്‍ ഫെയ്‌സ് ബുക്കിലൂടെ പങ്ക് വയ്ക്കാറുണ്ട്. ഫെയ്‌സ് ബുക്കില്‍ മാത്രമല്ല ഗൂഗിള്‍ പ്ലസ്,ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നീ സോഷ്യല്‍ മീഡിയ പേജിലും ദുല്‍ഖര്‍ തന്നെയാണ് മുന്നില്‍. 5.7 ലക്ഷം ഫോളോവേഴ്‌സാണ് ഗൂഗിള്‍ പ്ലസില്‍ ദുല്‍ഖറിനുള്ളത്. അത് കൂടാതെ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും മൂന്നര ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ദുല്‍ഖറിനുള്ളത്. മോഹന്‍ലാലും മമ്മൂട്ടിയും നിവിന്‍ പോളിയുമാണ് ഫെയ്‌സ് ബുക്കില്‍ സജീവമായ മറ്റ് നടന്മാര്‍.ഫേസ്ബുക്കില്‍ മോഹന്‍ലാലിന് 36ലക്ഷത്തിലേറെയും നിവിന്‍ പോളിക്ക് 34 ലക്ഷത്തിലേറെയും ലൈക്കുകളുണ്ട് . മമ്മൂട്ടിക്ക് 31 ലക്ഷത്തിന് മുകളില്‍ ഫേസ്ബുക്ക് ലൈക്കുകളാണ് ഉള്ളത്. മലയാള നടിമാരില്‍ നസ്രിയ നസിമിനാണ് ഏറ്റവും ഫേസ്ബുക്ക് ലൈക്കുകളുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















