മോര്‍ഫര്‍ക്ക് ജ്യോതികൃഷ്ണയുടെ ചുട്ട മറുപടി

തങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വാട്‌സാപ്പിനും ഫേസ്ബുക്കിനുമൊന്നും പുത്തരിയല്ല എന്ന രീതിയാണ് പല നടിമാര്‍ക്കും. ഇതൊന്നും കണ്ടില്ല, കേട്ടില്ല എന്നുവയ്ക്കുകയാണ് പലരുടെയും പതിവ്. പക്ഷേ, അങ്ങനെ വിട്ടുകൊടുക്കാനൊന്നും നടി ജ്യോതികൃഷ്ണതയ്യാറല്ല. തന്റെ തല വെട്ടിമാറ്റി മറ്റേതോ ഉടലിനൊപ്പം ചേര്‍ത്ത് പ്രചരിപ്പിച്ചു സുഖിച്ചവര്‍ക്ക് നല്ല ചൂടന്‍ മറുപടി തന്നെയാണ് ജ്യോതി നല്‍കിയിരിക്കുന്നത്. അതും ഒട്ടും മയമില്ലാത്ത ഭാഷയില്‍ ഫേസ്ബുക്കിലൂടെ.
ജ്യോതികൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ:
ഹൈ ഫ്രണ്ട്‌സ്, നല്ല കുടുംബത്തില്‍ പിറക്കാത്ത ഏതൊ ഒരു മോന്‍/മോള്‍ ഇന്നു താഴെ ഉള്ള എന്റെ ഈ ഫോട്ടോയുടെ തലഭാഗം മാത്രം എടുത്ത് അവന്റെ/അവളുടെ അമ്മയുടെയോ പെങ്ങളുടെയോ ശരീരഭാഗത്തോടു ചേര്‍ത്തു വച്ച് അത് വാട്‌സാപ്പ് വഴി പലര്‍ക്കും അയച്ചു കൊടുക്കുന്നുണ്ട്... എന്നെ അറിയുന്ന എന്റെ ഒരുപാട് കൂട്ടുകാര്‍ ഇന്ന് എന്റെ ഫോട്ടോയുടെ താഴെ എന്ന സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒരുപാട് മെസ്സേജ് അയച്ചിരുന്നു... ഈ പണി ചെയ്ത അവന്‍/അവള്‍ക്ക് ഇതില്‍ കൂടുതല്‍ ഒരു മറുപടിയും എനിക്ക് കൊടുക്കാനില്ല... കാരണം ഇത് ചെയ്യുമ്പോള്‍ അവന്‍/അവള്‍ എന്താണോ ഉദ്ദേശിച്ചത് അത് വെറുതെയായിപ്പോയി... എന്നെ സപ്പോര്‍ട്ട് ചെയ്ത് കൂടെ നിന്ന എന്റെ എല്ലാ കൂട്ടുകാരോടും നന്ദി... പറഞ്ഞറിയിക്കാനാവാത്ത അത്ര നന്ദി...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















