റോഡപകടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ മോഹന്‍ലാല്‍

വാഹനങ്ങള്‍ കൂടിയതോടെ റോഡപകടങ്ങള്‍ കൂടി വരികയാണ്. ദിവസവും നിരവധി പേരാണ് അപകടങ്ങളില്‍ പെടുന്നത്. എന്നാല്‍ റോഡപകടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നടന്‍ മോഹന്‍ലാല്‍ എത്തുന്നു. ട്രാഫിക് ബോധവല്‍ക്കരണ വീഡിയോകളുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ ലാല്‍ അവതരിപ്പിയ്ക്കുന്ന കേരള പൊലീസിന്റെ ട്രാഫിക് ബോധവല്‍ക്കരണ വീഡിയോകള്‍ തീയറ്ററുകളിലെത്തുകയാണ്.രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോകള്‍. എല്ലാ വീഡിയോകളിലും ലാല്‍ എത്തുന്നവെന്നതാണ് പ്രത്യേകത. റോഡില്‍ പൊലിയുന്ന ജീവനുകളെ കരുതിയുള്ള പൊലീസിന്റെ ആദ്യ ഉദ്യമമാണ് ശുഭയാത്രാ വീഡിയോകള്‍. എല്ലാ വീഡിയോകള്‍ക്കും രണ്ട് മിനിറ്റ് ദൈര്‍ഘ്യം മാത്രമാണുള്ളത്. രക്തച്ചൊരിലിന്റെയോ അപകടത്തിന്റെയോ ദൃശ്യങ്ങളും വീഡിയോകളില്‍ ചേര്‍ത്തിട്ടില്ല. മാധ്യമപ്രവര്‍ത്തകനായ ടോണി ചിറ്റേട്ടുകലാണ് എല്ലാ വീഡിയോകളും സംവിധാനം ചെയ്തിട്ടുള്ളത്.
ചിത്രം നിര്‍മിച്ചിരിക്കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ്. വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കണം, െ്രെഡവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, മദ്യപിച്ച് വാഹനം ഓടിക്കരുത്, അമിത വേഗത പാടില്ല, ഗതാഗത നിയമങ്ങള്‍ പാലിക്കണം തുടങ്ങിയ സന്ദേശങ്ങളാണ് വീഡിയോകളിലൂടെ നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















