കലാഭവന്‍ മണിയ്ക്ക് തളരാത്ത മനസാണുള്ളതെന്ന് ഗണേശന്‍

മണിയെന്ന കലാകാരനെ കേരളത്തിന് നഷ്ടപ്പെടുത്തിയത് സുഹൃത്തുക്കളെന്ന വ്യാജേന കൂടെക്കൂടിയവരെന്ന് കെ.ബി.ഗണേഷ്‌കുമാര്‍. നിഷ്‌കളങ്കനായ ഒരു സുഹൃത്തിന് ഇങ്ങനെയൊരു അവസ്ഥ വരുമ്പോള്‍ ആരോഗ്യപ്രശ്‌നം വരുമ്പോള്‍ അന്ന് രാത്രിയില്‍ തന്നെ പോയി അദ്ദേഹത്തിനൊപ്പം ആഘോഷിക്കാന്‍ പോയവരെ കണ്ടാല്‍ കാറിത്തുപ്പണമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. തളരാത്ത മനസാണ് മണിയെ ഉയരങ്ങളില്‍ എത്തിച്ചത്. സുഹൃത്തുക്കളായി കൂടെക്കൂടിയവര്‍ വിചാരിച്ചിരുന്നെങ്കില്‍ മണി ഇനിയും ഒരുപാട് കാലം ഇവിടെ ജീവിച്ചിരുന്നേനെ എന്നും ഗണേഷ് കുമാര്‍ അനുസ്മരിച്ചു. സിനിമാക്കാര്‍ക്ക് ഒരു കൊട്ട് കൊടുക്കാനും ഗണേഷ് മറന്നില്ല. വന്നവഴി മറക്കുന്ന സിനിമാക്കാര്‍ക്കിടയില്‍ വ്യത്യസ്ഥനായിരുന്നു മണിയെന്നും മറ്റുള്ള താരങ്ങള്‍ പണ്ടു പരിചയമുണ്ടായിരുന്നവരുടെ നമ്പര്‍ 'ഡോണ്ട് ടേക്ക്' എന്ന പേരിലായിരിക്കും ഫോണില്‍ സൂക്ഷിക്കുക എന്നും ഗണേഷ് പറഞ്ഞു. കൊല്ലത്ത് സംഘടിപ്പിച്ച കലാഭവന്‍ മണി സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















