സോഷ്യല്‍ മീഡിയയില്‍ താരം മമ്മൂട്ടിയും ദുല്‍ഖറും

വാപ്പച്ചി കാമുകനാകുമ്പോള്‍ മകന്‍ ഭര്‍ത്താവാകുന്നു. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ഈ കൗതുകം നിറയ്ക്കുന്ന വാര്‍ത്ത ദുല്‍ഖര്‍ സല്‍മാനെയും മമ്മൂട്ടിയേയും കുറിച്ചുതന്നെയാണ്.അതെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന രണ്ട് ചിത്രങ്ങളിലെ കൗതുക വാര്‍ത്തയാണത്.
ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത ചിത്രമാണ് വൈറ്റ്. മമ്മൂട്ടി, ഹുമ ഖുറേഷി എന്നിവരാണ് വൈറ്റിലെ നടി നടന്മാര്‍. ഇരുപതുകാരിയെ പ്രണയിക്കുന്ന കാമുകനായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്.പ്രകാശ് റോയ് എന്ന മധ്യവയസ്‌കന്റെ കഥാപാത്രമാണ് മമ്മൂട്ടിയുടെത്. ബോളിവുഡ് താരം ഹുമാ ഖുറേഷിയുടെ ആദ്യത്തെ മലയാള ചിത്രമാണ് വൈറ്റ്.
കലക്കന്‍ ലുക്കോടെ വന്ന പോസ്റ്ററുകളും രസകരമായ ബ്ലോപെര്‍ ടീസറും ഇതിനോടകം ആരാധകരുടെശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലെത്തും. അതേ സമയം ദുല്‍ഖര്‍ മൂക്കത്ത് ശുണ്ഠിയുള്ള ഭര്‍ത്താവായിട്ടാണ് കലിയില്‍ എത്തുന്നത്. രാജേഷ് ഗോപിനാഥന്റെ തിരക്കഥയില്‍ സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലി എന്ന ചിത്രത്തില്‍കോളേജ് കുമാരനായും, പിന്നീട് ഭര്‍ത്താവായും ദുല്‍ഖര്‍ അഭിനയിക്കുന്നു. സായി പല്ലവിയാണ് നായിക. ചിത്രം ഈ മാര്‍ച്ച് 27 ന് തിയേറ്ററുകളിലെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















