ആ പെണ്‍കുട്ടി ഞാനല്ല; നടക്കുന്നത് വ്യാജ പ്രചരണം: നടി ശ്രീയ രമേഷ്

ഒരിടവേളക്കുശേഷം നടിമാര്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാകുന്നു.
സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന തന്റെ ചിത്രത്തിന് വിശദീകരണവുമായി നടി ശ്രീയ രമേഷ്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന് എതിരെ ആരോപണമുന്നയിച്ച പെണ്‍കുട്ടി എന്നപേരില്‍ തന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ശ്രീയ വിശദീകരണവുമായി രംഗത്തെത്തിയത്.
താന്‍ അത്തരക്കാരിയല്ലെന്നും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അമ്മയും പെങ്ങള്‍മാരും ഇല്ലേ എന്നും താരം ചോദിച്ചു.
ആരോപണമുന്നയിച്ച ആ പെണ്‍കുട്ടി എന്നപേരില്‍ ആരൊക്കയോ ചേര്‍ന്ന് തന്റെ ചിത്രങ്ങള്‍ വ്യാജമായി പ്രചരിപ്പിക്കുകയായിരുന്നു എന്ന് ശ്രീയ പറയുന്നു. ചിത്രത്തില്‍ തനിക്കൊപ്പം കാണുന്ന വ്യക്തി മന്ത്രിയോ രാഷ്ട്രീയ നേതാവോ അല്ല. അത് താന്‍ നായികയായെത്തുന്ന 'അനീസിയ' എന്ന സിനിമയുടെ നിര്‍മ്മാതാവാണെന്നും ശ്രീയ പറയുന്നു. വ്യാജ പ്രചരണത്തിന് എതിരെ സൈബര്‍ സെല്ലിലും ശ്രീയ പരാതി നല്‍കിയിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രങ്ങളായ എന്നും എപ്പോഴും, ഒപ്പം എന്നിവയില്‍ ശ്രീയ അഭിനയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















