തെറിയിലെ ആ കൊച്ചു മിടുക്കി ആരാണെന്നറിയാമോ?

ഇളയദളപതി വിജയ്‌യുടെ ചിത്രമായ തെറിയിലെ ആ കൊച്ചു സുന്ദരിയാണ് ഇപ്പോഴത്തെ താരം. വിജയ് യുടെ മകളായി അഭിനയിക്കുന്ന ആ സുന്ദരി കുട്ടി ആരാണെന്നറിയാമോ. മലയാളത്തിന്റെ പ്രിയ നടി മീനയുടെ മകളായ നൈനികയാണ് ആ കൊച്ചു സുന്ദരി. വിജയ്‌യുടെ മകളായാണ് നൈനിക ഈ ചിത്രത്തിലെത്തുന്നത്.മീനയുടെ അതേസൗന്ദര്യമാണ് നൈനികയ്ക്കും കിട്ടിയിട്ടുള്ളത്. ട്രെയിലറില്‍ മികച്ച അഭിനയമാണ് നൈനിക കാഴ്ച്ചവച്ചിരിക്കുന്നത്. ആരാധകര്‍ ആവേശത്തോടെയാണ് തെറിയെ കാത്തിരിക്കുന്നത്. ആക്ഷനും റൊമാന്‍സും സസ്‌പെന്‍സും കോര്‍ത്തിണക്കിയ തെറി അറ്റ്‌ലീയാണ് സംവിധാനം ചെയ്തതു. വിജയ് കുമാര്‍, ജോസഫ് കുരുവിള എന്നീ പേരുകളിലാണ് വിജയ് കഥാപാത്രങ്ങള്‍ ട്രെയ്‌ലറില്‍ സ്വയം പരിചയപ്പെടുത്തിയിക്കുന്നത്. തെറി വാര്‍ത്തകളില്‍ ഇടം പിടിച്ച് കഴിഞ്ഞു. സാമന്തയും എമി ജാക്‌സുമാണ് തെറിയിലെ നായികമാര്‍.ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാധിക ശരത് കുമാറും പ്രഭുവും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ഈ വര്‍ഷം പകുതിയോടു കൂടി തെറി തീയറ്ററുകളിലെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















