പാറുവമ്മയുടെ ആ ചോദ്യം എന്നെ ഞെട്ടിച്ചു

കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് മഞ്ജു പാറുവമ്മയെ കാണുന്നത്.മഞ്ജു വന്നിട്ടുണ്ടെന്നറിഞ്ഞ് എത്തിയതാണ് പാറുവമ്മ. വിവരം മഞ്ജുവിന്റെ ചെവിയിലെത്തിയപ്പോഴെക്കും മഞ്ജുവിന് അമ്മൂമ്മയോട് ഇഷ്ടം കൂടി.. അതോടെ മഞ്ജുവും പാറുവമ്മയും ഒരു സെല്‍ഫിയും എടുത്തു. പോകാന്‍ നേരം പാറുവമ്മുമ്മയുടെ വക മഞ്ജുവിനോട് ഒരു ചോദ്യം പ്യേരെന്തെരീ...? ആ ചോദ്യം കേട്ട് പകച്ചു പോവുകയല്ല മറിച്ച് ചിരിച്ച് പോവുകയാണ് ചെയ്തതു. സിനിമാ താരങ്ങളെ അറിയുമെന്ന ധാരണ ഒറ്റചോദ്യത്തിലൂടെ പാറുവമ്മ തിരുത്തി കളഞ്ഞു. മഞ്ജുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് താഴെ ചേര്‍ക്കുന്നു: ഇപ്പോള്‍ അഭിനയിക്കുന്നത് കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തിലാണ്. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം ഷൂട്ടിങ്. ചുറ്റും കാഴ്ചക്കാരുടെ തിരക്കുണ്ട്. അതിനിടയിലാണ് തനി നാട്ടിന്‍പുറത്തുകാരിയായ ഒരമ്മൂമ്മ കാണാന്‍ വന്നത്. നല്ലപ്രായമുണ്ട്. ലുങ്കിയും ബ്ലൗസും തോര്‍ത്തുമാണ് വേഷം. ഞാന്‍ വന്നിട്ടുണ്ടെന്നറിഞ്ഞ് കുറേ കഷ്ടപ്പെട്ടെത്തിയതാണെന്ന് ആരോ പറഞ്ഞു. അതോടെ അമ്മൂമ്മയോടുള്ള ഇഷ്ടം കൂടി. ചേര്‍ത്തുനിര്‍ത്തി ഫോട്ടോയെടുത്തു. ഞാന്‍ വിശേഷമൊക്കെ ചോദിച്ചു. പാറുവെന്നാണ് പേര്. അമ്മൂമ്മയ്ക്ക് നല്ലപോലെ യോജിക്കുന്ന പേര്. പോകാന്‍ നേരം പാറു അമ്മൂമ്മ എന്നോട് ചോദിച്ചു..പ്യേരെന്തെരീ....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















