ചിലരോട് എനിക്ക് ദേഷ്യമാണ്: വിജയലക്ഷ്മി

മലയാളത്തിന്റെ പ്രിയ ഗായികയാണ് വിജയലക്ഷ്മി. പാട്ടുകള്‍ പാടി മലയാളികളുടെ മനസിനെ കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി.എന്തിനും ഏതിനും വിജയലക്ഷ്മിയ്ക്ക് സ്വന്തമായൊരു തീരുമാനമുണ്ട്. ചിലരുടെ അനാവശ്യമായ ചോദ്യത്തിന് പരിഭവം തോന്നിയിട്ടുണ്ട്. ചിലര്‍ തന്നോട് കണ്ണിന്റെ കാര്യം ചോദിക്കും. ദൈവത്തിനോട് ചോദിക്കാന്‍ പറയും. ചിലര്‍ ശബ്ദം കേട്ടിട്ട് ആരാണെന്ന് പറയാമോ എന്ന് ചോദിക്കും. അവരോട് ഒന്നും സംസാരിക്കാറില്ലെന്ന് വിജയലക്ഷ്മി പറഞ്ഞു.ചിലരൊക്കെ ഞാന്‍ അടുത്തുണ്ടെങ്കിലും എന്നെ പുതിയൊരു സാധനം വാങ്ങിയാല്‍ തൊട്ടുകാണിക്കില്ല. അതെനിക്ക് സങ്കടമാണ്.
ചിലപ്പോള്‍ ഞാന്‍ വിചാരിക്കും എനിക്കൊന്നും അറിഞ്ഞൂടാത്തത് കൊണ്ടല്ലേയെന്ന്.വിജിയെ കൂടെ തൊടുപ്പിക്ക് എന്ന് അമ്മ അവരോട് പറയും.ചിലപ്പോള്‍ അവര്‍ക്കത് അറിയില്ലാഞ്ഞിട്ടായിരിക്കും അല്ലേ, എന്നെ കൊണ്ടുകൂടി തൊടീക്കുന്നതിനെ കുറിച്ച് അവര്‍ ചിന്തിക്കാത്തത്? . ഇത്തരത്തിലുള്ള നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















