ദുല്‍ഖറിന്റെ പ്രതിഫലം കേട്ടാല്‍ ഞെട്ടരുതേ

നടന്‍ ദുല്‍ഖറിനെ പറ്റി വാട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും പ്രചരിക്കുന്ന ഇപ്പോഴത്തെ വാര്‍ത്ത കേട്ടാല്‍ പലരും ഞെട്ടിപോകും.ലോക സിനിമയിലെ സൂപ്പര്‍ നായകനായ സ്‌പൈഡര്‍മാനായി ദുല്‍ഖര്‍ എത്തുന്നുവെന്നാണ് വാര്‍ത്തകള്‍. വരാന്‍ പോകുന്ന ചിത്രം ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മാണ ചിലവ് കൂടിയ ചിത്രം എന്നതാണ് പ്രത്യേകത.ഏകദേശം2200 കോടിയാണ് നിര്‍മ്മാണചെലവെന്നാണ് റിപ്പോര്‍ട്ടുകള്‍. അവധിക്കാലം ആഘോഷിക്കാന്‍ അമേരിക്കയിലേക്ക് പോയ ദുല്‍ഖര്‍ സംവിധായകനെ കണ്ട് മുട്ടുകയായിരുന്നു. സംവിധായകന്‍ ആവശ്യം ഉന്നയിച്ച് ദുല്‍ഖറിനെ സമീപിക്കുകയായിരുന്നു. ഫെബ്രുവരി മാസം മുതല്‍ ചര്‍ച്ച തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ചിത്രത്തിലെ കരാറായാല്‍ ദുല്‍ഖറിന്റെ രണ്ട് വര്‍ഷത്തെ ഡേറ്റ് ആവശ്യമാണ്. ഈ സിനിമയിലെ പ്രതിഫലം രണ്ട് വര്‍ഷത്തേക്ക് ഏകദേശം 250 കോടിയോളം വരുമെന്നാണ് സൂചന. ഇത്തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഓരോ വര്‍ഷവും ഏപ്രില്‍ ഫൂളാക്കാന്‍ പുതിയ സംഭവങ്ങള്‍ കണ്ടെത്തുന്ന ജനങ്ങള്‍ ഇത്തവണ ദുല്‍ഖറിനെയാണ് ഇരയാക്കിയത്. ദുല്‍ഖറിന്റെ ഈ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















