ധോണിയ്ക്ക് ഭാര്യ സാക്ഷിയുടെ സ്‌നേഹസന്ദേശം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയ്ക്ക് ഭാര്യ സാക്ഷിയുടെ സ്‌നേഹസന്ദേശം.ജയിച്ചാലും തോറ്റാലും എന്നും ഇന്ത്യയെ സ്‌നേഹിക്കുന്നുണ്ട്. എന്നും ഞാന്‍ നിന്നോടൊപ്പമുണ്ടാകും പ്രിയപ്പെട്ട മഹീ. ഈ കഴിഞ്ഞ മാസങ്ങളില്‍ ഓര്‍ത്തിരിക്കാവുന്ന നിരവധി വിസ്മയകരമായ മുഹൂര്‍ത്തങ്ങളാണ് ടീം ഇന്ത്യ സമ്മാനിച്ചത്. സന്തോഷകരമായ നിരവധി മുഹൂര്‍ത്തങ്ങളാണ് നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത്. പരാജയം ഒന്നിന്റെയും അവസാനമല്ല.
ഇതായിരുന്നു ഫെയ്‌സ് ബുക്കിലൂടെ സാക്ഷി കുറിച്ചത്.വെസ്റ്റിന്‍ഡീസുമായുള്ള തോല്‍വിയില്‍ ഇന്ത്യക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സാക്ഷിയുടെ ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ്. സാക്ഷിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















