Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പുല്ലിനുമുണ്ട് വില, ജയസൂര്യക്ക് പറയാനുണ്ട് കുറച്ച് കാര്യങ്ങള്‍

19 APRIL 2016 06:39 AM IST
മലയാളി വാര്‍ത്ത.

ചൂടുകാരണം മലയാളികള്‍ നട്ടംതിരിയുകയാണ്. ചൂടിനെയും കാലാവസ്ഥയെയും കുറ്റം പറഞ്ഞ് ശീതീകരിച്ച മുറിയിലേക്ക് അഭയം പ്രാപിക്കാന്‍ തിരക്ക് കുട്ടുന്നവരാണ് നമ്മള്‍. എന്നാല്‍ ഈ അവസ്ഥ ഉണ്ടാക്കിയ നമ്മുടെ പ്രവര്‍ത്തികളെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കാന്‍ നാം തയ്യാറാകുന്നുമില്ല. എല്ലായിടത്തും ഇങ്ങനെ തന്നെ. സിനിമാക്കാരും അതേ അവസ്ഥയില്‍ ആണെന്നാണ് ജയസൂര്യ പറയുന്നത്. .
താരത്തിന് മറ്റൊന്നും കൂടി ഈ വിഷയത്തില്‍ പറയാനുണ്ട്. വായിക്കുമ്പോള്‍ രസകരമാണെങ്കിലും വളരെ ഗൗരവകരമായ കാര്യമാണ് അദ്ദേഹം ഈ കുറിപ്പിലൂെട പങ്കുവക്കുന്നത്. എന്തുകൊണ്ടാണ് പ്രകൃതിയിങ്ങനെയെന്ന് ചോദിച്ചാല്‍ ഉത്തരം നമ്മളുടെ കയ്യിലിരിപ്പുകൊണ്ടെന്നേ പറയുവാനാകൂ. കാരണം മരങ്ങളും പുഴകളും നശിപ്പിച്ച് സ്വന്തം ആവശ്യം നേടിയെടുക്കാനുള്ള മത്സരമാണ് ഈ ചൂടിനു കാരണം. ജയസൂര്യ പറയുന്നു.

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

ചേട്ടാ.... എന്തൊരു ഹോട്ടാ!!!!
ഇടി ഷൂട്ടിങ്ങ് കഴിഞ്ഞ് എറണാകുളത്ത് ലാന്‍ഡ് ചെയ്ത് ഫ്‌ലൈറ്റിന്റെ സ്‌റ്റെപ് ഇറങ്ങുമ്പോ എന്റെ പുറകില്‍ നിന്ന് ഒരു സുന്ദരിയായ കുട്ടി പറയാ, 'ചേട്ടാ .. എന്തൊരു ഹോട്ടാ...' എന്റെ മനസില്‍ ഉം...ഞാന്‍ സണ്‍ഗ്ലാസ് വച്ച് കുട്ടി കണ്ടിട്ടില്ലല്ലോ ?? ഇതിലും ഹോട്ടാ!!!!
അങ്ങനെ ഉള്ളില്‍ അഹങ്കരിച്ച് തിരിഞ്ഞ് നോക്കിയപ്പോ ആ കുട്ടി തല വഴി ചുരിധാറിന്റെ ഷോള്‍ എടുത്തിട്ട് കൊണ്ട് തന്റെ ഭര്‍ത്താവിനോട് പറയാ... നമുക്ക് വേഗം തിരിച്ചു പോവാം, ഈ ചൂട് സഹിക്കാന്‍ വയ്യ..അങ്ങനെ ഞാന്‍ ഒരു നിമിഷം 'ശശി' കുമാരന്‍ ആയി.
സത്യമാണ് ട്ടോ!! എല്ലാ കാര്യങ്ങളും നമ്മുടെ കൈ വിട്ടു പോയികൊണ്ടിരിക്കാണ്. വേറൊന്നും അല്ല, ഒടുക്കത്തെ ചൂട്!!! ഇരിക്കാനും നിക്കാനും പറ്റാത്ത അവസ്ഥ. എനിക്ക് തോന്നുന്നു ഇങ്ങനെ പോയാ നമ്മുടെ ജോലി എല്ലാം രാത്രിയിലേക്ക് മാറ്റി രാവിലെ കിടന്നുറങ്ങേണ്ടി വരുംന്ന്. ഈ വെയിലത്ത് പണിയെടുക്കണ പാവം കണ്‍സ്ട്രക്ഷന്‍ക്കാരുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ...
സിനിമാക്കാരും അതേ അവസ്ഥയില്‍ തന്നെയാണ്.. ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടില്‍ ചെന്ന് കേറുമ്പോള്‍ മക്കള്‍ പറയുന്നത്, അയ്യോ അച്ഛന്‍ ഇല്ല... ഷൂട്ടിംഗ് ന് പോയെക്കാന്നാ!!! മക്കളേ ഇത് ഞാനാടാ എന്ന് പറഞ്ഞിട്ട് പോലും വിശ്വസിക്കുന്നില്ല!! അമ്മാതിരി കളര്‍ ആയിപ്പോയി..സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന കാര്യമായിരുന്നെങ്കില്‍ നമുക്ക് ഹര്‍ത്താല്‍ ആഘോഷിച്ചു മരിക്കായിരുന്നു.. ഇതിപ്പോ ആര്‍ക്കും അതിനും പറ്റാത്ത അവസ്ഥയായി..
ഇനിപ്പോ ഒന്നും നോക്കണ്ട. ജാഡകള്‍ ഒക്കെ മാറ്റി വച്ച് എണീറ്റ് അടുക്കളേ ചെന്ന് എന്തിന്റെയെങ്കിലും ഒക്കെ വിത്തോ, കുരുവോ , അതും അല്ലെങ്കില്‍ നഴ്‌സറിയില്‍ ചെന്ന് ഏതെങ്കിലും ഒക്കെ തൈ മേടിച്ച് വേഗം നട്ടോ!!!
അല്ലെങ്കില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്ന പോലെ, 'പണി പാാാളും .....'
തമാശയല്ലാട്ടോ!!! ഒരു രക്ഷ ഇല്ല.. കൊച്ചിലാണെങ്കില്‍ ഇപ്പൊ കുടി വെള്ളോം ഇല്ല. ഇടക്കിടെ മാമന്‍ ദുബായിന്ന് വരുന്ന പോലെ ആണ്ടിലും കൊല്ലത്തിലും ഒന്ന് വന്നു പോവും.. വരുന്നതാണെങ്കില്‍ നാരങ്ങാ പിഴിഞ്ഞ് ഉപ്പിടാതെ തന്നെ ആ വെള്ളം കുടിക്കേം ചെയ്യാം..
അങ്ങനെ കാര്യങ്ങള്‍ മൊത്തം ഹാപ്പി സീനാണ്!!! അത് കൊണ്ടാ പറയണേ!!! ഞാന്‍ എന്തായാലും ഇറങ്ങി.. കൊറച്ചു വിത്തും പത്ത് ചെടീം വച്ചു... ബുദ്ധിയുള്ള ആരോ പണ്ട് പറഞ്ഞിട്ടുണ്ട്,
'പ്രകൃതിയെ നമ്മള്‍ നശിപ്പിച്ചാല്‍ പ്രകൃതി നമ്മളേം നശിപ്പിക്കുമെന്ന് ' അന്ന് നമുക്ക് ബുദ്ധി കൂടുതലായോണ്ട് അതിനു പുല്ലു വില കല്‍പ്പിച്ചില്ല..ആ പുല്ലിനു വരെ വിലയുണ്ടെന്ന് ഇപ്പൊ മനസിലായി.
ഇത് വേറെ ആര്‍ക്കും വേണ്ടിയല്ല.നമ്മുടെ കുടുംബത്തിന്റെ ആശ്വാസം നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് ചെയ്യണം. അടുത്ത ഒരു കോള്‍ വന്നാ മതി നമ്മള്‍ ഇത് മറക്കാന്‍.. പ്‌ളീസ്, മറക്കരുത്... ഇന്ന് തന്നെ ചെയ്യണേ!!!! ഒരു തൈ എങ്കിലും...
nb: എആയിലും വാട്ട്‌സപ്പിലും എപ്പോഴും തലകുനിച്ചിരിക്കുന്ന നമ്മള്‍ ഇതെങ്കിലും ചെയ്താല്‍ ഭാവിയില്‍ നമുക്ക് തലയുയര്‍ത്തി നില്‍ക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (2 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends