മഞ്ജു വാര്യര്‍ക്കു ഇനി വിദ്യാകാലം

മഞ്ജു വാരിയര്‍ ഇനി വിദ്യാര്‍ത്ഥിനി. സംസ്‌കൃതം പഠിക്കാനാണ് മഞ്ജു ഒരുങ്ങുന്നത്.കാവാലം നാരായണപണിക്കര്‍ സംവിധാനം ചെയ്യുന്ന സംസ്‌കൃത നാടകത്തില്‍ ശകുന്തളയുടെ വേഷം അഭിനയിക്കാനാണ് മഞ്ജു സംസ്‌കൃതം പഠിക്കുന്നത്. കാളിദാസന്റെ ശാകുന്തളം നാടകമാണ് കാവാലം സംവിധാനം ചെയ്യുന്നത്.
കണ്ണെഴുതി പൊട്ടും തൊട്ടിലെ അഭിനയമാണ് മഞ്ജുവിനെ ശകുന്തളയാക്കാന്‍ കാവാലത്തെ പ്രേരിപ്പിച്ചത്. തിലകനും മഞ്ജുവുമാണ് കണ്ണെഴുതി പൊട്ടും തൊട്ടില്‍ അഭിനയിച്ചത്. ഇരുവരും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് ഇത്. മഞ്ജുവിന്റെ അഭിനയപ്രതിഭയ്ക്ക് മുന്‍പില്‍ തന്റെ കാലിടറി പ്പോയെന്നു തിലകന്‍ പരസ്യമായി പറയുകയും ചെയ്തു.
മഞ്ജു അനുഗ്രഹീതയായ നര്‍ത്തകിയും നടിയുമാണ്, അവരുടെ പ്രതിഭ പരമാവധി പ്രയോജനപ്പെടുത്താനാണ് എന്റെ നീക്കം കാവാലം പറഞ്ഞു.
നേരത്തെ മോഹന്‍ലാലും മുരളിയും കാവാലത്തിന്റെ നാടകങ്ങളില്‍ അഭിനയിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു. ചില മലയാള ചിത്രങ്ങളുടെ തിരക്കിലുള്ള മഞ്ജു വാരിയര്‍ ഉടന്‍ കാവാലത്തിന്റെ നാടക കളരിയില്‍ എത്തുമെന്നാണ് വിവരം. സംസ്‌കൃതത്തിലാണ് നാടകമെടുക്കാന്‍ ആലോചിക്കുന്നത്. പിതൃഭാഷയായ സംസ്‌കൃതത്തില്‍ രചന നടത്തിയാല്‍ നാടകത്തിന്റെ വിശുദ്ധി സൂക്ഷിക്കാന്‍ കഴിയുമെന്നും കാവാലം മലയാളിവാര്‍ത്തയോട് പറഞ്ഞു. സംസ്‌കൃതം പഠിക്കാന്‍ എളുപ്പമുള്ള ഭാഷയാണ്. ആര്‍ക്കുവേണമെങ്കിലും സംസ്‌കൃതം പഠിക്കാം. സംസ്‌കൃതത്തില്‍ സംസാരിക്കുന്നത് തന്നെ ദൈവികമായ ഒരനുഭവമാണെന്നു കാവാലം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















