എം.പിയാകാന്‍ തയ്യാറെടുക്കുന്ന സുരേഷ് ഗോപിയെ പഴയ സിനിമാ ഡയലോഗുകള്‍ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ

ഡയലോഗുകള്‍ സുരേഷ് ഗോപിക്ക് തിരിച്ചടിയാകുന്നു. സിനിമയില്‍ കത്തിക്കയറിപ്പറഞ്ഞ ഡയലോഗുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഈ ഡയലോഗുകള്‍ മറന്നോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. ടി ടൈഗര്‍ എന്ന സിനിമയില്‍ സി്ദ്ദിഖിനോട് പറയുന്ന ഡയലോഗാണ് ഇത്.
ജനങ്ങളെ നേരിടാന്‍ ധൈര്യമില്ലാതെ പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള പദവിയാണ് രാജ്യസഭാംഗത്വമെന്ന ഡയലോഗാണ് സുരേഷ് ഗോപിക്കെതിരെ സോഷ്യല്‍ മീഡിയ പ്രയോഗിക്കുന്നത്. ദി ടൈഗര്‍ എന്ന ചിത്രത്തില്‍ സുരേഷ് ഗോപി തന്നെ പറഞ്ഞ ഡയലോഗ് ആണ് ഇത്.
രാജ്യസഭാംഗമായി സുരേഷ് ഗോപിയെ ബി.ജെ.പി നാമനിര്‍ദ്ദേശം ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പഴയ സിനിമകളിലെ ഡയലോഗ് ഓര്‍മ്മിച്ച് സോഷ്യല്‍ മീഡിയ രംഗത്തു വന്നത്. തന്റെ രാജ്യസഭാംഗത്വം രാഷ്ട്രീയ തീരുമാനമല്ലെന്നും കലാരംഗത്തു നിന്നുള്ള നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗം എന്ന നിലയ്ക്കാണ് താന്‍ രാജ്യസഭയില്‍ അംഗമാകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
രാഷ്ട്രീയത്തിന് വേണ്ടിയല്ല, രാഷ്ത്ത്രിന് വേണ്ടിയാണ് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നത്. പരിസ്ഥതി സംരക്ഷണത്തിനും വികസനത്തിനും ഉന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















