കേരളത്തില്‍ ആരാധകര്‍ കൂടുതല്‍ ലാലിനോ മമ്മൂട്ടിക്കോ?

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലാണോ അതോ മമ്മൂക്കയോ.80 കാലം മുതല്‍ മോഹന്‍ലാല്‍ മലയാളികള്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ചു. അതൊടൊപ്പം മമ്മൂട്ടിയും നിറയെ ചിത്രങ്ങള്‍ മലയാളികള്‍ക്കായി സമ്മാനിച്ചു.കേരളത്തില്‍ മാത്രമല്ല വിദേശരാജ്യങ്ങളില്‍ പോലും മമ്മൂട്ടിയ്ക്കും ലാലിനും ആരാധകര്‍ ഏറെയാണ്.
കേരളത്തില്‍ മമ്മൂട്ടിയ്ക്കാണോ മോഹന്‍ലാലിനാണോ ആരാധകര്‍ കൂടുതല്‍ എന്ന ചോദ്യത്തിന് ഇപ്പോഴും ആര്‍ക്കും ഉത്തരമില്ല.ഇരുവര്‍ക്കും ഫാന്‍സ് അസോസേഷനുകളും കുറവല്ല.ദിവസങ്ങള്‍ കഴിയുന്തോറും ഫാന്‍സ് അസോസിയേഷനുകളുടെ എണ്ണം കൂടുകയാണ്.എന്നാല്‍ യുവാക്കളുടെയിടയില്‍ താരം മമ്മൂട്ടിയാണ്.അമ്മമാരുടെയിടെയിലും സ്ത്രീകളുടെയിടയിലും താരം മോഹന്‍ലാലാണ്. മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് കേരളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നവരും.
മമ്മൂട്ടിയ്‌ക്കെതിരെ ആരോപണവുമായി മോഹന്‍ലാല്‍ ഫാന്‍സുകാരും ലാലിനെതിരെ ആരോപണവുമായി മമ്മൂട്ടി ഫാന്‍സുകാരും ഇതുവരെയും എത്തിയിട്ടില്ല.സിനിമയില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും മത്സരമുണ്ടെങ്കിലും ജീവിതത്തില്‍ സ്വന്തം സഹോദരങ്ങളെ പോലെയാണ് ഈ നടന്മാര്‍.മലയാളികളുടെയിടയില്‍ മമ്മൂട്ടി അല്‍പം ജടയുള്ള നടനെന്നും മോഹന്‍ലാല്‍ അല്‍പം മസില്‍ പിടുത്തമുള്ള നടനുമാണെന്നാണ് ധാരണ.എന്നാല്‍ മമ്മൂട്ടിയെ പിന്നിലാക്കി മകന്‍ ദുല്‍ഖറാണ് മലയാളത്തില്‍ ഇപ്പോഴത്തെ താരം. സിനിമ പ്രേമികള്‍ക്ക് മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ് എന്നും പ്രിയനടന്മാര്‍. പുതുതലമുറയിലെ എത്ര നടന്മാര്‍ വന്നാലും ഇവര്‍ക്ക് തുല്യമാകില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















