സരിത പോലീസായി എത്തുന്നു

മലയാളികളെ ഞെട്ടിപ്പിക്കാന്‍ സരിത എസ് നായര്‍ വീണ്ടും എത്തുന്നു. പൊലീസ് വേഷത്തിലാണ് സരിതയുടെ വരവ്. ജീവിതത്തിലല്ല, സിനിമയിലാണെന്ന് മാത്രം.കൊച്ചിയില്‍ ചിത്രീകരണം നടക്കുന്ന വയ്യാവേലി എന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയായാണ് സരിത എത്തുന്നത്. ഇതിന് മുമ്പ് ഷാജി കൈലാസിന്റെ ചിത്രത്തില്‍ സരിത അരങ്ങേറ്റം കുറിച്ചെങ്കിലും ചിത്രം പാതിവഴിയ്ക്ക് ഉപേക്ഷിച്ചിരുന്നു. നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് സരിത ഇപ്പോള്‍.ചിത്രീകരണത്തിനിടിയില്‍ പൊലീസ് വേഷമണിഞ്ഞ സരിതയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നേരത്തെ വയ്യാവേലിയുടെ പാട്ടും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.മറ്റൊരു സന്തോഷ് പണ്ഡിറ്റെന്നാണ് ഈ പാട്ടിനു ശേഷം സരിതയെ സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. കോളിളക്കമുണ്ടാക്കിയ ഒരു കേസിലെ പ്രതിയെ കണ്ടെത്തുന്ന വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെകടറാണ് വയ്യാവേലിയില്‍ സരിത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















