ദുല്‍ഖറിനെ പ്രശംസിച്ച് നടന്‍ മാധവന്‍

നടന്‍ ദുല്‍ഖറിനെ പ്രശംസിച്ച് തമിഴ് നടന്‍ മാധവന്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന ചിത്രത്തിലെ ദുല്‍ഖറിന്റെ അഭിനയത്തെയാണ് മാധവന്‍ പ്രശംസിച്ചത്. ട്വിറ്ററിലൂടെയാണ് മാധവന്‍ ദുല്‍ഖറിനെ അഭിനന്ദനം അറിയിച്ചത്. ദുല്‍ഖര്‍ ബ്രോ ചാര്‍ലി കണ്ടു, ഒന്നാന്തരം വര്‍ക്ക്. സുന്ദരിപ്പെണ്ണേ എന്ന പാട്ടിന്റെ മെയ്ക്കിംഗ് നന്നായിട്ടുണ്ട്. നിങ്ങള്‍ നന്നായി പാടുകയും ചെയ്തു'. ഇതായിരുന്നു മാധവന്റെ ട്വീറ്റ്.അഭിനന്ദനത്തിന് നന്ദി അറിയിച്ച് ദുല്‍ഖറും ട്വീറ്റ് ചെയ്തു. 'വളരെയധികം നന്ദി സാര്‍. നിങ്ങളില്‍ നിന്ന് ഇത്തരം വാക്കുകള്‍ കേള്‍ക്കുന്നത് തന്നെ ഒരു ബഹുമതിയാണ്'. ദുല്‍ഖറിന്റെ മറുപടി.ഉണ്ണി ആറിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചാര്‍ലി മികച്ച അഭിപ്രായമാണ് തീയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. സംസ്ഥാന ചലചിത്ര പുരസ്‌കാരത്തില്‍ 8 അവാര്‍ഡുകളും ചാര്‍ലി സ്വന്തമാക്കി. ദുല്‍ഖര്‍ മികച്ച നടനായും പാര്‍വതി നടിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















