സിദ്ദിഖിന്റേയും ലാലിന്റെയും ചിത്രങ്ങളില്‍ ജയസൂര്യ നായകനാകുന്നു

അവസാനം ആ സ്വപ്‌നവും ഫലിച്ചു. ഒരു ദിവസം രണ്ടുലോട്ടറി എന്ന സന്തോഷവുമായി ജയസൂര്യ. സിദ്ദിഖിന്റേയും ലാലിന്റെയും ചിത്രങ്ങളില്‍ നായകവേഷമാണ് ജയസൂര്യയ്ക്ക് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. സിദ്ദിഖ് തന്നെ നിര്‍മ്മാണവും സംവിധാനവും ചെയ്യുന്ന ചിത്രത്തിലും ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ് ജയസൂര്യ നായകനാകുന്നത്.
ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി കിങ് ലയറിനു ശേഷം സിദ്ദിഖ് ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ്. ജയസൂര്യയെ നായക വേഷത്തില്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നതിനൊപ്പം തന്നെ നിര്‍മ്മാണവും ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സിദ്ദിഖ്.
സിദ്ദിഖ് ചിത്രത്തിനു പിന്നാലെ ലാല്‍ ചിത്രത്തിലും നായകവേഷം കൈവന്നതോടെ ശരിക്കും ത്രില്ലടിച്ചുപോയി എന്നാണ് ജയസൂര്യ പറയുന്നത്. സിദ്ദിഖ സംവിധാനം ചെയ്യുന്ന, അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയിലൂടെയുള്ള ആദ്യ ചിത്രം കമ്മിറ്റ് ചെയ്തു വീട്ടിലെത്തിയപ്പോഴാണ് ലാലേട്ടന്റെ കോള്‍. ലാലേട്ടന്റെ കോള്‍. ഘനഗംഭീര ശബ്ദത്തില്‍ നീ എവിടെയാ എന്നും ചോദിച്ചു, ഞാന്‍ വീട്ടിലാ ലാലേട്ടാ ... ദേ വരണടാ എന്നും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു, അങ്ങനെ ലാലേട്ടന്‍ വന്ന് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും പറഞ്ഞു. കഥ സച്ചിയുടെതാണ , അങ്ങനെ സിദ്ദിഖയുടെയും ലാലേട്ടന്റെയും സിനിമകള്‍ ഒരേ ദിവസം കമ്മിറ്റ് ചെയ്തു. സത്യം പറഞ്ഞാല്‍ അത് ശരിക്കും ഒരു അത്ഭുതമായി തോന്നി . 'എന്തായാലും ഇത് വരെ കാണാത്ത ദൈവത്തിന് നന്ദി'.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















