Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പ്രതിഫലതര്‍ക്കം: കട ഉദ്ഘാടനം ചെയ്യാതെ മടങ്ങിയ നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞു

24 APRIL 2016 01:12 AM IST
മലയാളി വാര്‍ത്ത.

പറഞ്ഞ കാശ് തരാതെ ഒന്നും നടക്കില്ലെന്ന് നടി. എങ്കില്‍ തിരിച്ചുപോകുന്നത് വന്നപോലെയായിരിക്കില്ല എന്നു നാട്ടുകാര്‍. കുറച്ചുനേരം മസിലുപിടിച്ചുനോക്കി. വാശി കളഞ്ഞ് താരം അവസാനം നല്ല കുട്ടിയായപ്പോള്‍ എല്ലാവര്‍ക്കും പെരുത്ത സന്തോഷം. പ്രതിഫലം പോരെന്നു പറഞ്ഞ് കട ഉദ്ഘാടനം ചെയ്യാതെ മടങ്ങാനൊരുങ്ങിയ സിനിമാ നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞു. മൂവാറ്റുപുഴ പി.ഒ ജങ്ഷനില്‍ ശനിയാഴ്ച തുറന്ന ടെക്‌സ്‌റ്റൈല്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് നടിയെ ക്ഷണിച്ചത്. ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന കരാറിലായിരുന്നു ക്ഷണിച്ചത്. അഡ്വാന്‍സായി അമ്പതിനായിരം രൂപ നല്‍കുകയും ചെയ്തു. എന്നാല്‍, ഉദ്ഘാടന സമയമായപ്പോള്‍ കാറിലത്തെിയ നടി കടയില്‍ പ്രവേശിക്കാതെ വാഹനത്തില്‍ തന്നെയിരുന്നു കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടുകയായിരുന്നു. രണ്ടര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
എന്നാല്‍, ഉദ്ഘാടനം ബുക് ചെയ്തയാളോട് രണ്ടര ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടിരുന്നതായി ഭാമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. ഇയാള്‍ അഡ്വാന്‍സായി 15000, രൂപ അക്കൗണ്ടില്‍ ഇട്ടിരുന്നു. ബാക്കി ഉദ്ഘാടനത്തിന്റെ തലേന്നാള്‍ തരാമെന്നറിയിച്ചു. പിന്നീട് വിളിച്ച് ഉദ്ഘാടന സമയത്തിനു മുമ്പ് കടയില്‍ വെച്ച് തരാമെന്ന് പറഞ്ഞെങ്കിലും ഇയാള്‍ മുങ്ങുകയായിരുന്നു. കടയുടമയോട് ഇത് ഇയാള്‍ പറഞ്ഞിരുന്നില്‌ളെന്ന വിവരം പിന്നീടാണ് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, അഡ്വാന്‍സ് നല്‍കിയ തുക കഴിച്ച് ബാക്കി തുക നല്‍കാമെന്ന് ഉടമ അറിയിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. ഒടുവില്‍ ഒന്നര ലക്ഷം രൂപ വരെ നല്‍കാമെന്നും അറിയിച്ചെങ്കിലും സമ്മതിച്ചില്ല. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് നടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തയാറാകാതെ തിരിച്ചു പോകാന്‍ ഒരുങ്ങി. ഉദ്ഘാടനം വൈകിയതോടെ ചടങ്ങിനത്തെിയ ജനക്കൂട്ടം പ്രശ്‌നത്തില്‍ ഇടപെടുകയും നടി സഞ്ചരിച്ച കാറ് തടയുകയും ചെയ്തു. രംഗം പന്തിയല്‌ളെന്നു വന്നതോടെ താരം കാറില്‍ നിന്നിറങ്ങി ചടങ്ങില്‍ പങ്കെടുക്കാനത്തെിയെങ്കിലും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (3 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (3 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (4 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (4 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (4 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (6 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (7 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (9 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends