റിയല്‍ സൗന്ദര്യം.. സിനിമയില്‍ ഏറ്റവും ആകര്‍ഷത്വമുള്ള സ്ത്രീ അഞ്ജലീമേനോന്‍: നിവിന്‍പോളി

ദി റിയല്‍ ബ്യൂട്ടിഫുള്‍ ലേഡി അകത്തും പുറത്തും അതാണ് അഞ്ജലി മെനോനെന്ന് നിവിന്‍ പോളി. അവരെ ആരും നോക്കിയിരുന്നുപോകും. ആന്‍ഡ് ഫുള്ളി കമ്മിറ്റഡ് ലേഡി. സുന്ദരിമാരുടെ കാര്യത്തില്‍ യുവനടന്‍ നിവിന്‍പോളിയുടെ വോട്ട് സംവിധായിക അഞ്ജലി മേനോന്. തന്റെ അഭിപ്രായത്തില്‍ അഞ്ജലീ മേനോനേക്കാള്‍ ഉത്തമമായ സൗന്ദര്യമുള്ള സ്ത്രീകള്‍ സിനിമയില്‍ ഇല്ലെന്ന് താരം വ്യക്തമാക്കി.
വശ്യതയ്ക്കും ചാരുതയ്ക്കും പുറമേ സന്തോഷവും പോസിറ്റീവായ സമീപനവും ഉള്‍പ്പെടെ വിശിഷ്ടമായ പലകാര്യങ്ങളും അവരിലും അവരുടെ ജോലിയിലും ഉണ്ടെന്ന് നിവിന്‍ പറഞ്ഞു. കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ ഏറ്റവും ആകര്‍ഷണീയയായ സ്ത്രീയായി തോന്നിയത് ആരെയാണെന്ന ചോദ്യത്തിനാണ് നിവിന്‍ ഇങ്ങനെ ഉത്തരം പറഞ്ഞത്. താന്‍ സ്ത്രീകളുടെ ആരാധനാ പുരുഷന്‍ ആകുന്നതില്‍ അസൂയയില്ലാത്തയാളാണ് തന്റെ ഭാര്യ റിന്നയെന്നും നിവിന്‍ പറയുന്നു.
ആരാധികമാരെയോ പ്രശസ്തിയോ സമ്പാദിക്കാനായി താന്‍ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് കഌ് ചെയ്യുന്ന സമയത്ത് സിനിമ ചിലര്‍ വലിയ താരങ്ങളായേക്കും ചിലര്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്നും വരാം എന്നിരുന്നാലും നല്ല സിനിമ സൃഷ്ടിക്കുകയാണ് നമ്മള്‍ ലക്ഷ്യമിടേണ്ടതെന്ന വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. നമ്മള്‍ ആത്മാര്‍ത്ഥമായും സത്യത്തിലും ജോലി ചെയ്താല്‍ എല്ലാം അതിന്റേതായ വഴിക്ക് വന്നുകൊള്ളും. അത് നമ്മെ ആള്‍ക്കാരുടെ ശ്രദ്ധയിലേക്കും ഒപ്പം നിന്ന് ഫോട്ടോയെടുക്കുന്നതിലേക്കും പരിചയപ്പെടാന്‍ എത്തുന്നതിലേക്കും നയിക്കുമെന്നും നിവിന്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















