ആ വാര്‍ത്ത തെറ്റെന്ന് നയന്‍താര

സൂപ്പര്‍താരം ചിരഞ്ജീവിയുടെ 150ാം ചിത്രത്തില്‍ തെന്നിന്ത്യന്‍ സുന്ദരി നയന്‍താര നായികയായി എത്തുന്നുവെന്നും ചിത്രത്തില്‍ റെക്കോര്‍ഡ് പ്രതിഫലമാണ് താരം മേടിക്കുന്നതെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്നും ചിരഞ്ജീവി ചിത്രത്തിന് വേണ്ടി ആരും തന്നെ സമീപിച്ച് പോലുമില്ലെന്നും നയന്‍താര പറയുന്നു. ആളുകള്‍ക്ക് എന്തും പറയാം. അതിന് പുറകെ പോകണ്ട കാര്യം തനിക്കില്ലെന്നും നയന്‍സ് തുറന്നടിച്ചു.
മൂന്ന് കോടി രൂപയാണ് ഈ ചിത്രത്തിന് പ്രതിഫലമായി ആവശ്യപ്പെട്ടതായായിരുന്നു ഗോസിപ്പ്. ചിത്രത്തില്‍ നയന്‍താര ബിക്കിനി ഇട്ട് അഭിനയിക്കുന്നുവെന്നും ഈ രംഗത്തിന് വേണ്ടി മാത്രം ഒരുകോടി രൂപ നിര്‍മാതാവിനോട് താരം ആവശ്യപ്പെട്ടെന്നുമുള്ള വാര്‍ത്ത തെലുങ്കിലും ചര്‍ച്ചയായി. ഈ സാഹചര്യത്തിലാണ് നയന്‍താര പ്രസ്താവനയുമായി രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























