Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

നല്ല ചങ്ങാതിമാരായിട്ട് പ്രണയിക്കുകയാണ് നല്ലതെന്ന് നമിത പ്രമോദ്

27 APRIL 2016 04:59 AM IST
മലയാളി വാര്‍ത്ത.

മലയാളസിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചുരുക്കം ചില യുവനടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. ദിലീപ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, എന്നീ പ്രമുഖ നടന്മാരോടൊപ്പം ഹിറ്റുകളൊരുക്കാനും ഭാഗ്യം ലഭിക്കുകയുണ്ടായി. യുവതാരങ്ങള്‍ സിനിമയില്‍ രംഗപ്രവേശനം ചെയ്ത് ഒന്നോ രണ്ടോ ചിത്രങ്ങളില്‍ തിളങ്ങിയാല്‍ പിന്നെ അവര്‍ക്ക് പിന്നാലെ ഗോസിപ്പും എത്താറുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റുകയും അതോടൊപ്പം തന്നെ നമിതയ്ക്ക് ഗോസിപ്പുകളും വിമര്‍ശനങ്ങളും പതിവായി. അടികപ്പിയാരെ കൂട്ടമണിയെന്ന ചിത്രത്തിലഭിനയിച്ചതോടെ നടിയെയും ചിത്രത്തിലെ നായകനെയും ചോര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. പക്ഷെ നടി അതൊക്കെ ചിരിച്ച് തള്ളുകമാത്രമാണ് ചെയ്തത്
എന്നാല്‍, അപവാദ പ്രചരണങ്ങളോട് ഒരു പരിധിവരെ പ്രതികരിക്കാറില്ലെന്നാണ് നമിത പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയൊക്കെ അപവാദം പറഞ്ഞു പരത്തുന്നവര്‍ ഒന്നോര്‍ക്കണം, കള്‍ച്ചര്‍ അല്ലെങ്കില്‍ സംസ്‌കാരം എന്നൊരു സംഭവമുണ്ട്. മറ്റുളളവരുടെ ഫോട്ടോയ്‌ക്കോ വാര്‍ത്തയ്‌ക്കോ താഴെ കമന്റ് ചെയ്യുമ്പോള്‍ അതു മറന്നു പോവരുത്. ഇനി വളര്‍ന്നു വരുന്ന തലമുറയ്‌ക്കെങ്കിലും സോഷ്യല്‍ മീഡയയെ എങ്ങനെ മാന്യമായി ഉപയോഗിക്കാമെന്ന് പഠിപ്പിച്ചു കൊടുക്കണം.
അതിന്റെ നെഗറ്റീവുകളും പൊസിറ്റീവ് വശങ്ങളും പറഞ്ഞു കൊടുക്കണം. ഗോസിപ്പുകാര്‍ക്ക് എന്തും പറയാമെന്നും താനത് ശ്രദ്ധിക്കാറേയില്ലെന്നും താരം വ്യക്തമാക്കി. പരാതി കൊടുത്താലും വ്യാജ പ്രൊഫൈലും തെറ്റായ വാര്‍ത്തകളും വീണ്ടും വരും. കുറച്ചൊക്കെ പ്രതികരിക്കുക. കുറേയൊക്കെ ശ്രദ്ധിക്കാനേ പോകരുത്. അതാണ് എന്റെ പോളിസി. ഇത്തരം വാര്‍ത്തകള്‍ കണ്ട് നമ്മള്‍ നെഗറ്റീവ് ആയിരുന്നാല്‍ അതിനുമാത്രമേ സമയം കാണൂവെന്നും നമിത പറഞ്ഞു
തനിക്ക് പ്രണയാനുഭവങ്ങള്‍ കേള്‍ക്കാന്‍ മാത്രമാണിഷ്ടമെന്നും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അതിലൊന്നും താന്‍ വിശ്വസിക്കുന്നില്ലെന്നും താരം പറഞ്ഞു. നല്ല ചങ്ങാതിമാരായിട്ട് പ്രണയിക്കുകയാണ് നല്ലതെന്നും, ഇംപ്രസ് ചെയ്യിക്കാന്‍ കാണിക്കുന്ന കളളത്തരങ്ങള്‍ക്ക് നല്ല സൗഹൃദത്തില്‍ സ്ഥാനമില്ലല്ലോയെന്നും നമിത അഭിമുഖത്തില്‍ വ്യക്തമാക്കി.
പുതിയ കാലത്തെ പ്രണയം സത്യസന്ധമല്ല എന്നു പറയാനാവില്ല. കുറേപ്പേര്‍ വെറും ഫ്‌ളര്‍ട്ടിംഗ് എന്ന രീതിയിലാണ് പ്രണയത്തെ കാണുന്നത്. അത് ഓരോ വ്യക്തികളുമായിട്ട് ബന്ധപ്പെട്ടിരിക്കും. പക്ഷേ, ഏതു പ്രണയമായാലും ഈ നാലു കാര്യത്തില്‍ വെളളം ചേര്‍ക്കരുത് വിശ്വാസം, തിരിച്ചറിയാനുളള മനസ്, രണ്ടു പേരും തമ്മിലുളള കരുതല്‍, പിന്നെ സത്യസന്ധത ഈ നാലു കാര്യങ്ങളാണ് ഞാന്‍ കണ്ട പ്രണയങ്ങളെ സുന്ദരമാക്കിയിട്ടുളളതെന്നും നമിത പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (3 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (3 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (3 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (4 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (4 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (4 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (4 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (6 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (7 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (8 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (9 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (9 hours ago)

Malayali Vartha Recommends