23 മലയാള ചിത്രങ്ങള്‍ ഇനിയും റിലീസായിട്ടില്ല

മലയാള സിനിമാ ലോകം തന്നെ അവഗണിച്ച് വരികയാണെന്ന് നടി ഷക്കീല.ഇനിയും താന്‍ അഭിനയിച്ച 23 മലയാള പടങ്ങള്‍ റിലീസാകാതെ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞുവച്ചിരിക്കുന്നതായി ഷക്കീല പറഞ്ഞു.1990 മുതല്‍ മലയാള സിനിമാ ലോകത്തിന്റെ പ്രധാന നടിമാരിലൊരാളായിരുന്നു ഷക്കീല. വര്‍ അഭിനയിച്ച സിനിമ കാണാന്‍ അന്ന് തിയേറ്ററുകളില്‍ എന്തെന്നില്ലാത്ത തിക്കും തിരക്കുമായിരുന്നു.
ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച ഷക്കീല പടങ്ങള്‍ നിര്‍മ്മാതാക്കളും വിതരണക്കാരും കോടികള്‍ നേടുകയുണ്ടായി. ഷക്കീലയുടെ പടങ്ങളില്‍ ആഭാസരംഗങ്ങള്‍ ഉള്ളതായും അതുകണ്ട് യുവാക്കള്‍ വഴിതെറ്റുമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഷക്കീലയെ കെട്ടുകെട്ടിക്കാന്‍ അന്നത്തെ സിനിമാരംഗത്തെയും ഭരണകക്ഷിയിലെയും ചിലര്‍ നന്നെ പാടുപെട്ടു. ഒടുവില്‍ ഷക്കീല ചെന്നൈയിലേക്ക് തിരിച്ചുപോയി.ഇപ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ സഹനടിയായി അഭിനയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























