Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

മമ്മൂക്കയെ മാറ്റി ദിലീപിനെ വാളയാര്‍ പരമശിവമാക്കിയതിനു പിന്നില്‍ ഗോപുരചിത്ര ഡിസ്ട്രിബൂഷന്‍

31 AUGUST 2016 12:13 PM IST
മലയാളി വാര്‍ത്ത

ദിലീപ് മീശ പിരിച്ച് മലയാളക്കരയെ പുളകം കൊള്ളിച്ച സിനിമയായിരുന്നു ജോഷി സംവിധാനം ചെയ്ത റണ്‍വേ. ചിത്രത്തില്‍ മീശ പിരിച്ച് ഹീറോ പരിവേഷത്തിലെത്തിയത് മലയാളത്തിലെ ജനപ്രിയ നായകന്‍ ദിലീപായിരുന്നു. എന്നാല്‍ ഈ ചിത്രം മമ്മൂട്ടി അഡ്വാന്‍സ് വാങ്ങിയ ശേഷം ഒഴിവാക്കിയതാണെന്ന സത്യം അറിയുന്നവര്‍ ചുരുക്കമായിരിക്കും.

ബാലുകിരിയത്ത് 'തകിലുകൊട്ടാമ്പുറം' എന്ന ചിത്രത്തിലൂടെയായിരുന്നു സ്വതന്ത്രസംവിധായകനായി മാറിയത്. രണ്ടാമത്തെ ചിത്രമായ ' വിസ ' സൂപ്പര്‍ ഹിറ്റായതോടെ, ബാലുകിരിയത്തിന്റെ സമയം തെളിഞ്ഞു. തുടര്‍ന്ന് , തത്തമ്മേ പൂച്ച പൂച്ച - എങ്ങനെയുണ്ടാശാനേ - ഒന്നും മിണ്ടാത്ത ഭാര്യ എന്നിങ്ങനെ നാലോളം ചിത്രങ്ങള്‍ ഒരുക്കി. അതുവരെ ബാലുകിരിയത്ത് ചെയ്ത ആറുചിത്രങ്ങളില്‍ നാലിലും മമ്മൂട്ടിയുണ്ട്.

ആ , സമയത്താണ് ബാലുകിരിയത്തിന്റെ അനുജന്‍ ഗോപുരചിത്ര എന്ന പേരില്‍ ഒരു ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങുന്നത് . ഗോപുരചിത്രക്ക് വേണ്ടിയായിരുന്നു നവ രചയിതാക്കളായ ഉദയ് കൃഷ്ണ - സിബി.കെ.തോമസിന്റെ 'വാളയാര്‍ പരമശിവം' എന്ന തകര്‍പ്പന്‍ കഥയുമായി മമ്മൂട്ടിയെ തേടി ബാലു പോയത്. കഥ കേട്ട് മമ്മൂട്ടി ത്രില്ലടിച്ചു . അവിടെ വെച്ച് അഞ്ചു ലക്ഷം രൂപ അഡ്വാന്‍സും വാങ്ങി . ബാലു കിരിയത്ത് ലൊക്കേഷന്‍ നിശ്ചയിക്കുകയും ആര്‍ട്ടിസ്റ്റുകളെ ബുക്ക് ചെയ്യുകയും ചെയ്തു.

ഇതിനിടയില്‍ , ഗോപുരചിത്ര വിതരണത്തിനെടുത്ത 'കാറ്റത്തൊരു പെണ്‍പൂവ് ' എന്ന ചിത്രം എട്ടു നിലയില്‍ പൊട്ടി. ഗോപുര ചിത്ര കമ്പനി പൊളിഞ്ഞു . പലരും മുങ്ങി . വിവരമറിഞ്ഞ മമ്മൂട്ടി ബാലുകിരിയത്തിനെ വിളിച്ചു അഡ്വാന്‍സ് വാങ്ങിയ അഞ്ചുലക്ഷം തിരിച്ചുകൊടുത്തു. സിനിമയുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തു.

പിന്നീട് , പത്തോളം വര്‍ഷങ്ങള്‍ക്കുശേഷമാണ് മമ്മൂട്ടി ഇഷ്ട്ടപെട്ട വാളയാര്‍ പരമ ശിവത്തെ സിബിയും ഉദയനും കൂടി ദിലീപിനെ മുന്‍നിര്‍ത്തി ജോഷിയുടെ കയ്യില്‍ എല്‍പ്പിച്ചത് . ' റണ്‍വേ ' എന്ന പേരില്‍ വന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പീഡനത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു  (56 minutes ago)

ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്ത്  (1 hour ago)

ഭൂലോകം വെല്ലാനായി പോരണ സുൽത്താൻ.....ആട് - 3 യിലെ വീഡിയോ ഗാനം പുറത്ത്!!  (1 hour ago)

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...  (2 hours ago)

ചായ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു  (2 hours ago)

MM MANI പാർട്ടിക്കിതാ അടുത്ത പണി  (2 hours ago)

NILAMBUR നടുക്കം മാറാതെ പ്രദേശം  (2 hours ago)

സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...  (2 hours ago)

ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

ജെസ്നാ കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്;  (2 hours ago)

മൊജ്തബ മരിച്ചോ അതോ റഷ്യയില്‍ ഒളിവിലോ?  (2 hours ago)

മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞതൊന്നുമില്ല; ബിജെപിയുടെ ഉപമുഖ്യമന്ത്രി വാഗ്ദാനത്തിൽ വഴങ്ങാതെ ദളപതി വിജയ്: ടിവികെ-ബിജെപി ചർച്ചകൾ അവസാന ഘട്ടത്തിൽ...  (2 hours ago)

KOWDIYAR PALACE കൊട്ടാരത്തില്‍നിന്ന് സഹായം ലഭിച്ചു  (2 hours ago)

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; പാലക്കാട് പിടിക്കാൻ പിഷാരടിയെ ഇറക്കി ഷാഫി പക്ഷം...  (3 hours ago)

Malayali Vartha Recommends