പൃഥ്വിരാജിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ ചാക്കോച്ചനും, ചിത്രത്തിന്റെ വിശേഷങ്ങള്‍ തിരക്കി മമ്മൂട്ടി പൃഥ്വിരാജിനെ വിളിച്ചു

പൃഥ്വിരാജ് സംവിധായകനാകുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ കുഞ്ചാക്കോബോബനും. ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ തന്നെയാണ് ചാക്കോച്ചന്‍ കടന്നുവരുന്നത്. സിനിമാലോകവും പ്രേക്ഷകരും ഉറ്റുനോക്കുന്ന 'ലൂസിഫറിന്' മുരളിഗോപിയാണ് തിരക്കഥ എഴുതുന്നത്. അടുത്ത വര്‍ഷം മേയില്‍ ചിത്രീകരണം ആരംഭിക്കും.
ചാക്കോച്ചനെത്തിയതോടെ ചിത്രത്തിന്റെ പ്രതീക്ഷകള്‍ വീണ്ടും ഉയരുന്നു. ചിത്രത്തിന് അഡ്വാന്‍സുമായി ഇപ്പോഴേ തിയേറ്റര്‍ ഉടമകള്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെ തേടിയെത്തി തുടങ്ങി. മെയിന്‍ സെന്ററുകളിലെ തിയറ്ററുകള്‍ 30 മുതല്‍ 50 ലക്ഷം വരെ നല്‍കാന്‍ തയ്യാറാണ്.
ട്വന്റി20 ക്ക് ശേഷം മലയാളത്തില്‍ ഇറങ്ങുന്ന ഈ വലിയ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കാന്‍ ചാനലുകളും വലവീശിക്കഴിഞ്ഞു. റെക്കോഡ് തുകയ്ക്ക് ഏഷ്യാനെറ്റ് സ്വന്തമാക്കുമെന്നാണ് അറിയുന്നത്. സാധാരണ മോഹന്‍ലാല്‍ ചിത്രത്തിന് അഞ്ച് കോടിയാണ് സാറ്റലൈറ്റ് അവകാശം ലഭിക്കുന്നത്.
ഇതിപ്പോള്‍ പൃഥ്വിരാജിന്റെ സംവിധാനവും കുഞ്ചാക്കോബോബന്റെ സാനിധ്യവും ആയപ്പോള്‍ വില ഉയരും. കാസ്റ്റിംഗ് പൂര്‍ത്തിയാവുന്നതോടെ സാറ്റലൈറ്റ് അവകാശം ഇനിയും കൂടാനാണ് സാധ്യത. എന്തായാലും ചിത്രം റിലീസാകുന്നതിന് മുമ്പ് മുടക്ക് മുതല്‍ തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രത്തിന്റെ കഥയും മറ്റ് വിശേഷങ്ങളും അറിയാന്‍ അടുത്തിടെ മമ്മൂട്ടി പൃഥ്വിരാജിനെ വിളിച്ചിരുന്നു. തനിക്ക് അറിയാവുന്ന സംവിധായകരോടും നടന്‍മാരോടും പുതിയ സിനിമയുടെ കഥയും മറ്റ് വിശേഷങ്ങളും അന്വേഷിക്കുന്നത് മമ്മൂട്ടിക്ക് പണ്ടേയുള്ള ശീലമാണ്. മറ്റുള്ളവരുടെ സിനിമകള്‍ എങ്ങനെ വരും എന്നറിയാനുള്ള ആകാംഷ അദ്ദേഹത്തിനുണ്ട്.
പണ്ട് സുകുമാരന്‍ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും പേരില്‍ നിര്‍മിച്ച പടയണി എന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ആ ചിത്രം സൂപ്പര്‍ഹിറ്റുമായിരുന്നു. ഇപ്പോള്‍ പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുകയും മമ്മൂട്ടിയെ നായകനാക്കി സിനിമ നിര്‍മിക്കുകയും ചെയ്യുന്നു എന്നത് കൗതുകമാണ്.
https://www.facebook.com/Malayalivartha





















