Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

വിവാഹശേഷം കാവ്യാ മാധവന്‍ അഭിനയം നിര്‍ത്തുന്നു; ഇനി ശ്രദ്ധ കുടുംബജീവിതത്തിന്

02 DECEMBER 2016 09:31 AM IST
മലയാളി വാര്‍ത്ത

കാവ്യ ഇനി വീട്ടമ്മയുടെ റോളില്‍ ദിലീപിനൊപ്പം. ജനപ്രിയ നായകന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യാ മാധവന്‍ അഭിനയ ജീവിതത്തോട് വിട പറയാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷം കുടുംബിനിയായി ജീവിക്കാനാണ് താത്പര്യമെന്ന് കാവ്യ പല അഭിമുഖങ്ങളിലും നേരത്തെ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ ദിലീപ് എടുക്കുന്ന തീരുമാനത്തെയാണ് ഏവരും ഉറ്റുനോക്കുന്നത്. 
മീനാക്ഷിയെ അമ്മയെക്കാളും നന്നായി നോക്കുമെന്നാണ് കാവ്യ പറഞ്ഞിരിക്കുന്നത്. 
ദിലീപും കാവ്യയും ഇപ്പോള്‍ ദുബായിലാണ്. ദിലീപ് നിര്‍മ്മിച്ച കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ പ്രചരണാര്‍ത്ഥം വിവാഹത്തിന് പിറ്റേ ദിവസം തന്നെ ഇവര്‍ ദുബായിലേക്ക് പോയിരുന്നു. ഒപ്പം മകള്‍ മീനാക്ഷിയുമുണ്ട്. കാവ്യയോട് അടുത്ത വൃത്തങ്ങളാണ് വാര്‍ത്ത ശരിവെച്ചിരിക്കുന്നത്. 
സ്‌ക്രീനില്‍ തന്റെ ഭാര്യ മറ്റൊരാളെ പ്രണയിക്കുന്നത് കാണാന്‍ താത്പര്യമില്ലെന്ന് ദിലീപ് മുന്‍പ് ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരും വിവാഹശേഷം അഭിനയം നിര്‍ത്തിയിരുന്നു. നായികയായി സിനിമയില്‍ ഏറ്റവും തിളങ്ങി നിന്ന സമയത്താണ് മഞ്ജു സിനിമാഭിനയം അവസാനിപ്പിച്ചത്. അന്ന് ദിലീപ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മഞ്ജു അഭിനയം അവസാനിപ്പിച്ചത്. പിന്നീട് ദിലീപുമായി വേര്‍പിരിഞ്ഞ ശേഷമാണ് മഞ്ജു സിനിമാരംഗത്ത് സജീവമാകുന്നത്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് മഞ്ജു വാര്യര്‍. ദിലീപ് കാവ്യ വിവാഹത്തിന് ശേഷം ഇരുവര്‍ക്കും നേരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിവാഹത്തിന് ശേഷമുണ്ടായ നെഗറ്റീവ് പബ്ലിസിറ്റി ഇനിയുള്ള ദിലീപ് ചിത്രങ്ങളേയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് നായകനായ ചില ചിത്രങ്ങളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ പിന്‍മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സാലു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും ജിത്തു ജോസഫിന്റെ സിനിമയും മാണ് കാവ്യ ഏറ്റിട്ടുള്ള ചിചത്രങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ ഈ ചിത്രങ്ങള്‍ ഒഴിവാക്കിയേക്കും. അതേ സമയം താന്‍ നായകനാകുന്ന ചിത്രത്തില്‍ കാവ്യ അഭിനയിക്കുമെന്ന് ദിലീപ് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയട്ടുണ്ട്. ഛായാഗ്രാഹകനായ സാലു ജോര്‍ജ് കാവ്യയെ മനസ്സില്‍ കണ്ടാണ് തന്റെ ആദ്യ സിനിമ പ്ലാന്‍ ചെയ്ത്. വൈദ്യശാസ്ത്ര നിഗൂഢതയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന് പേരിട്ടിട്ടില്ല. കുറ്റാന്വേഷണവും സസ്‌പെന്‍സുമാണ് പ്രധാന ഘടകങ്ങള്‍. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും സംവിധായകന്‍ തന്നെയാണ്. കുട്ടിക്കാനവും തേക്കടിയുമാണ് പ്രധാന ലൊക്കേഷനുകള്‍. ഈ സിനിമയിലേക്ക് കാവ്യ ഇനി എത്തില്ലെന്നാണ് സൂചന. സാലു ജോര്‍ജിനെ ഇക്കാര്യം ഉടന്‍ അറിയിക്കും. ഷൂട്ടിങ് തുടങ്ങാത്തതു കൊണ്ട് തന്നെ ഇതു മൂലം നിര്‍മ്മാതാവിന് നഷ്ടങ്ങള്‍ ഉണ്ടാവുകയുമില്ല. വീട്ടുകാരിയായി ഒതുങ്ങിക്കൂടാന്‍ കാവ്യ സമ്മതിച്ചതോടെയാണ് ദിലീപ് വിവാഹത്തിന് സമ്മതിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഹിറ്റുമേക്കറുകളുടെ സംവിധായകനായ ജിത്തു ജോസഫ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കാവ്യ മാധവന്‍ നായികയാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സാമുഹിക പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രമായിട്ടാണ് കാവ്യയ്ക്കായി തയ്യാറാക്കിയത്. ഇതിലും കാവ്യ അഭിനയിക്കാന്‍ ഇടയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (6 minutes ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (8 minutes ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (17 minutes ago)

MAYOR V RAJESH പുറത്തുവരുന്നത് വൻ തട്ടിപ്പ്  (22 minutes ago)

RAIN ALERT കേരളത്തെ കാത്തിരിക്കുന്നത്  (28 minutes ago)

വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് അഖില്‍ എന്‍ആര്‍ഡിയുടെ ഭാര്യ മേഘ  (28 minutes ago)

ഒന്‍പത് വയസുകാരനെയും രണ്ടര വയസുകാരനെയും കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തി പിതാവ്  (35 minutes ago)

പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി  (40 minutes ago)

സ്വര്‍ണം പവന് 3,160 രൂപ കൂടി 1,16,800 രൂപയായി  (43 minutes ago)

പാലക്കാട് കോങ്ങാട്ടിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; മുണ്ടൂർ യുവക്ഷേത്ര ക്യാമ്പസ് കണ്ണീരണിഞ്ഞു...  (1 hour ago)

കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...  (1 hour ago)

'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...  (2 hours ago)

കസ്റ്റഡി നടപടികൾക്കിടെ നാടകീയ നീക്കം; ഇരട്ടക്കൊലപാതകക്കേസ് പ്രതി അജീഷിനെ സൈക്യാട്രി വാർഡിലേക്ക് മാറ്റി; ജയിലിലെ വിചിത്ര പെരുമാറ്റത്തിൽ പോലീസിനും സംശയം...  (2 hours ago)

ഡയറിയിലെ ആദ്യ 9 പേജുകൾ ചതിച്ചു! സാധാരണ വരുമാനത്തിന് പുറമെ 20 കോടിയുടെ സമാന്തര ഇടപാടുകൾ; എക്സാലോജിക് കേസിൽ ഇ.ഡി അന്വേഷണം കടുപ്പിക്കുന്നു...  (2 hours ago)

ക്വട്ടേഷൻ കൊലപാതകം; മരിച്ചെന്ന് ഉറപ്പിച്ച ശേഷം അപ്പുറത്തെ കടയിൽ പോയി പലഹാരം വാങ്ങി കഴിച്ചു കുട്ടിതേവാങ്കുകളുടെ മാസ്റ്റർ പ്ലാൻ  (2 hours ago)

Malayali Vartha Recommends