നോട്ടുകളുടെ കൂമ്പാരമില്ലാത്തത് കൊണ്ട് രക്ഷപെട്ടെന്ന് ഇന്ദ്രന്‍സ്

കേന്ദ്രസര്‍ക്കാര്‍ നിയമംവഴി വലിയ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ സെലിബ്രിറ്റികളില്‍ പലരും ആശങ്കയിലായി. വിദേശത്ത് നിക്ഷേപമുള്ളവരൊക്കെ രക്ഷപെട്ടു. എന്നാല്‍ അപ്രതീക്ഷിതമായ പ്രഖ്യാപനത്തെക്കുറിച്ച് ഇന്ദ്രന്‍സ് പറയുന്നതിങ്ങനെ: 'സ്വന്തമായി സമ്പാദിച്ചുകൂട്ടുന്ന പണം ഇത്തരത്തില്‍ ഒരു കുഴപ്പം സൃഷ്ടിക്കുമെന്ന് ആരും വിചാരിക്കാതിരുന്ന സമയത്താണ് നോട്ട് അസാധുവാക്കിയത്. ഒരുതരത്തില്‍ ചിന്തിച്ചാല്‍ ധീരമായ ഒരു നടപടിയാണ് പ്രധാനമന്ത്രി കാണിച്ചത്. ഇപ്പോള്‍ ഇതിന്റെ പേരില്‍ ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും സമീപഭാവിയില്‍തന്നെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യമായ നേട്ടങ്ങള്‍ രാജ്യത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
പലരും പൂഴ്ത്തിവച്ചിരുന്ന പണം പുറത്തെടുക്കേണ്ടി വന്നപ്പോള്‍ അപമാനിതരായ ഒരു കാഴ്ചയും ഉണ്ടായിട്ടുണ്ട്. ചില വീടുകളില്‍ ചില അമ്മൂമ്മമാര്‍ അരിക്കലത്തിലും ഒക്കെ സൂക്ഷിച്ചുവച്ചിരുന്ന പണം വെറുതെ ആയതുപോലെ തോന്നിപ്പോയി. എല്ലാം രാജ്യത്തിന്റെ ആവശ്യമായി കരുതിയാല്‍ മതി. ഭാഗ്യത്തിന് എന്റെ കൈവശം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ കൂമ്പാരമൊന്നും ഉണ്ടായിരുന്നില്ല. അതില്‍ ആശ്വാസം കണ്ടെത്തുന്നെന്നും ഇന്ദ്രന്‍സ് പറഞ്ഞു. അടുത്ത കാലത്തായി പല സിനിമകളിലും നായകനായി അഭിനയിക്കുന്നുണ്ടെങ്കിലും അത്തരം ചിത്രങ്ങളില്‍ നിന്ന് പ്രതിഫലം വളരെ കുറച്ചേ കൈപ്പറ്റൂ എന്നും താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















