പിന്നണി ഗായിക ഗായത്രി അശോകന്‍ വിവാഹിതയായി

ചലച്ചിത്ര പിന്നണി ഗായിക ഗായത്രി അശോകന്‍ വിവാഹിതയായി. പ്രശസ്ത സംഗീത സംവിധായകനും സിത്താര്‍ ഗായകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാത്രമാണ് പങ്കെടുത്തത്.
ഫ്യൂഷന്‍ സംഗീതത്തില്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയിട്ടുള്ള പുര്‍ബയാന്‍ ചാറ്റര്‍ജി കൊല്‍ക്കത്ത് സ്വദേശിയാണ്. പുര്‍ബയാനും ഗായത്രിയും ഒട്ടേറെ സംഗീതപരിപാടികള്‍ ഒരുമിച്ച് അവതരിപ്പിച്ചിട്ടുണ്ട്.അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ രവീന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ദീനദയാലോ രാമാ എന്ന ഗാനത്തിലൂടെയാണ് ഗായത്രി മലയാള പിന്നണിഗാന രംഗത്തേക്ക് എത്തിയത്.
സസ്‌നേഹം സുമിത്ര എന്ന ചിത്രത്തിലെ എന്തേ നീ കണ്ണാ എന്ന ഗാനത്തിലൂടെ 2003ല്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ഗായത്രിക്ക് ലഭിച്ചു. ഗായത്രിയുടെ രണ്ടാം വിവാഹമാണ് ഇത്. മുമ്ബ് ഡോക്ടര്‍ സായിജിനെ വിവാഹം കഴിച്ചെങ്കിലും പിന്നീട് വിവാഹമോചിതകരായി.
https://www.facebook.com/Malayalivartha





















