നിവിന്‍പോളിക്ക് നായിക തൃഷ, ശ്യാമപ്രസാദ് ചിത്രത്തില്‍

തെന്നിന്ത്യന്‍ നടി തൃഷ ആദ്യമായി മലയാളത്തില്‍. നിവിന്‍ പോളി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാമപ്രസാദാണ്. 'ഹേ ജൂഡ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പുതിയ സിനിമയെക്കുറിച്ച് ശ്യാമപ്രസാദ്
നിവിന്‍പോളിയും തൃഷയും നായികാനായകന്മാരാകുന്ന ചിത്രത്തില്‍ മുകേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിരക്കഥ എന്റേതുതന്നെയാണ്. കൊച്ചിയും മംഗലാപുരവും ലൊക്കേഷനുകള്‍. അടുത്തവര്‍ഷം ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. മറ്റ് സാങ്കേതികപ്രവര്‍ത്തകരെയും അഭിനേതാക്കളെയും കുറിച്ച് ഈ ഘട്ടത്തില്‍ പറയാറായിട്ടില്ല.
ശ്യാമപ്രസാദ്
ഇവിടെ എന്ന ചിത്രത്തിന്‌ശേഷം ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹേ ജൂഡ്'. പ്രണയമാണ് വിഷയം. അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍കുമാറാണ് നിര്‍മ്മാണം. ഇവിടെ, ഇംഗ്ലീഷ് എന്നീ ചിത്രങ്ങളില്‍ നേരത്തേ ശ്യാമപ്രസാദും നിവിന്‍പോളിയും ഒന്നിച്ചിട്ടുണ്ട്.
ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെ മലയാളിക്ക് ചിരപരിചിതയായ തൃഷ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും മുന്‍പ് അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യമായാണ്. കരിയറില്‍ ഒരിക്കലും പൂര്‍ണതൃപ്തി അനുഭവിച്ചിരുന്നില്ലെന്നും പ്രത്യേകതയുള്ള ഒരു വേഷത്തിനായി വലിയ കാത്തിരിപ്പുണ്ടായിരുന്നെന്നും ശ്യാമപ്രസാദ് ചിത്രത്തെക്കുറിച്ച് തൃഷ സിഫിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിദ്ധാര്‍ഥ ശിവയുടെ 'സഖാവ്' ആണ് നിവിന്റെ ഇനി തീയേറ്ററുകളിലെത്തേണ്ട മലയാളചിത്രം. കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോയ്ക്ക് ശേഷം സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഇതിവൃത്തം കലാലയജീവിതവും കമ്യൂണിസ്റ്റ് രാഷ്ട്രീയവുമാണ്. 2017 മാര്‍ച്ചിലാണ് ഇതിന്റെ റിലീസ്. അപര്‍ണ ഗോപിനാഥും ഐശ്വര്യ രാജേഷും നായികമാര്‍.
https://www.facebook.com/Malayalivartha





















