ദിലീപ് പ്രതിസന്ധിയില്‍: നിര്‍മ്മാതാക്കള്‍ പിന്മാറുന്നു

കാവ്യാ മാധവനെ വിവാഹം കഴിച്ച ദിലീപ് പ്രതിസന്ധിയില്‍. അദ്ദേഹത്തെ നായനാക്കി ചിത്രങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ച പല നിര്‍മ്മാതാക്കളും പിന്മാറുന്നു.നോട്ട് പ്രതിസന്ധി ചൂണ്ടി കാണിച്ചാണ് നിര്‍മ്മാതാക്കള്‍ പിന്‍മാറുന്നതെങ്കിലും യഥാര്‍ത്ഥ വിഷയം അതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിലീപിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന രൂക്ഷ വിമര്‍ശനമാണ് നിര്‍മ്മാതാക്കള്‍ പിന്‍മാറാനുള്ള കാരണം.കാവ്യക്കും ചിത്രങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ല.അതേസമയം ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം ഏറെ ഗുണം ചെയ്തത് മഞ്ജു വാര്യര്‍ക്കാണ്. വിവാഹം കഴിഞ്ഞതോടെ മഞ്ജുവിന് നിരവധി ചിത്രങ്ങളാണ് കരാറായിരിക്കുന്നത്.
ചില ചിത്രങ്ങള്‍ ഇരുവരുടെയും വിവാഹ ജീവിതത്തിലെ താളപ്പിഴകള്‍ ചൂണ്ടി കാണിക്കുന്നതുമാണ്. എന്നാല്‍ ഏതൊക്കെ ചിത്രങ്ങളില്‍ അഭിനയിക്കണമെന്ന് മഞ്ജു തീരുമാനിച്ചിട്ടില്ല. ജീവിതത്തെയും സിനിമയെയും രണ്ടായി കാണാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം.
ദിലീപിന് ജനപ്രീതി കുറഞ്ഞതായാണ് ചില പ്രമുഖ നിര്‍മ്മാതാക്കള്‍ നടത്തിയ രഹസ്യ സര്‍വേയിലുള്ളത്. വന്‍കിട നിര്‍മ്മാതാക്കള്‍ സിനിമകളുടെ ആലോചനകള്‍ക്ക് മുമ്പ് ഇത്തരം സര്‍വേകള്‍ നടത്തുന്നത് പതിവാണ്. സര്‍വേ ഫലം അനുസരിച്ച് ദിലീപ് സിനിമ വേണ്ടെന്ന് പല നിര്‍മ്മാതാക്കളും തീരുമാനിച്ചിട്ടുണ്ട്.മലയാളി വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതു പോലെ സ്വഭാവശുദ്ധിക്ക് മലയാളി പ്രേക്ഷകര്‍ വലിയ പ്രാധാന്യമാണ് നല്‍കാറുള്ളത്.മുന്‍ കാല അനുഭവങ്ങളും ഇങ്ങനെ തന്നെയാണ്.
പ്രതിസന്ധി ദിലീപും മനസിലാക്കിയിട്ടുണ്ട്. ആരും വന്നില്ലെങ്കില്‍ സ്വയം ചിത്രം നിര്‍മ്മിക്കാനാണ് ദിലീപ് ആലോചിക്കുന്നത്. എന്നാല്‍ തനിക്കും കാവ്യക്കും വിരുന്നൊരുക്കിയ മമ്മൂട്ടിയോട് വരെ ജനത്തിന് എതിര്‍പ്പുണ്ടെന്ന് ദിലീപ് മനസിലാക്കുന്നു. പിന്‍മാറിയ നിര്‍മ്മാതാക്കളുടെ വിവരങ്ങള്‍ ദിലീപ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ പതിയെ പതിയെ അത്തരം പേരുകള്‍ വൈകാതെ പുറത്തുവരും.
https://www.facebook.com/Malayalivartha





















