Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജേഷ് പിള്ളയുടെ ഓര്‍മയ്ക്കായി ടേക്ക് ഓഫ്, 'ടേക്ക് ഓഫ്' പറയുന്നതു മാലാഖമാരുടെ കഥ

08 DECEMBER 2016 10:33 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ രാജേഷ് പിള്ളയുടെ ഓര്‍മയ്ക്കായി മലയാള സിനിമ സൗഹൃദ കൂട്ടായ്മയുടെ ടേക്ക് ഓഫ്. ട്രാഫിക്ക്, മിലി തുടങ്ങിയ ഒരുപറ്റം നല്ല സിനിമകള്‍ സമ്മാനിച്ച് കടന്നുപോയ സംവിധായകനാണ് രാജേഷ് പിള്ള. രാജേഷ് പിള്ള ഫിലിംസുമായി സഹകരിച്ച് ആന്റോ ജോസഫും ഷെബിന്‍ ബെക്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്.

ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടത്തിയത് യുവനടന്‍ നിവിന്‍ പോളിയാണ്. രാജേഷ് പിള്ളയുടെ ഓര്‍മയ്ക്കായി ഒരുക്കുന്ന ചിത്രത്തിന്റെ പ്രചാരകനായി നിവിന്‍ പോളി സ്വയം മുന്നോട്ടു വരികയായിരുന്നു. കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 'ടേക്ക് ഓഫ്' പറയുന്നതു മാലാഖമാരുടെ കഥയാണ്.

മലയാളി നേഴ്‌സുമാരുടെ കഥ പറയുന്ന ചിത്രം കേരളത്തിലും ദുബായിലുമായാണു ചിത്രീകരണം. നേഴ്‌സുമാര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ ചിത്രത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. ചിത്രം പറയുന്നത് ഇറാഖില്‍ കുടുങ്ങി പോയ നേഴ്‌സുമാരുടെ കഥയാണ്. മലയാള സിനിമയില്‍ ഏറെക്കാലമായി എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്ന മഹേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മഹേഷുമായി ചേര്‍ന്ന് എഴുതിയിരിക്കുന്നത് യുവ എഴുത്തുകാരനായ പി.വി. ഷാജികുമാറാണ്.

രാജേഷ് പിള്ളയുടെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കള്‍ സഹകരിക്കുന്നുണ്ടെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് ടൈറ്റില്‍ ലോഞ്ച് ചടങ്ങില്‍ പറഞ്ഞു. ചിത്രത്തിന്റെ നായകനായ കുഞ്ചാക്കോ ബോബന്‍ പ്രതിഫലം വാങ്ങാതെയാണ് ഈ സിനിമയില്‍ അഭിനയിക്കുന്നതെന്നും ഇത് പുറത്തുപറയരുതെന്ന് അദ്ദേഹം തന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പറയാതിരുന്നാല്‍ നന്ദികേടാകുമെന്നും തോന്നിയതിനാലാണ് ഇത് പൊതു സദസ്സില്‍ പറയുന്നതെന്നും ആന്റോ ജോസഫ് പറഞ്ഞു.

ടേക്ക് ഓഫിന്റെ ടൈറ്റില്‍ ലോഞ്ച് നിവിന്‍ പോളി നടത്തിയപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത് നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരാണ്. ഹൈബീ ഈഡന്‍ എം.എല്‍.എയാണ് ചിത്രത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് പുറത്തുവിട്ടത്. രാജേഷ് പിള്ളയുടെ ഓര്‍മ്മയ്ക്കായി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, സിദ്ധാര്‍ത്ഥ് ശിവ, മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധിയായി അഭിലാഷ് ജി. നായര്‍, സംഗീതസംവിധായകന്‍ ഗോപീ സുന്ദര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രാജേഷ് പിള്ളയുടെ ഭാര്യ മേഘയും ചടങ്ങില്‍ പങ്കെടുത്തു. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ജനുവരി അവസാനത്തോടെയായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends