എന്റെ ദേഹത്ത് കൈ വയ്ക്കുന്നവന്‍ വിവരമറിയും എന്ന് ബഡായി ബംഗ്ലാവിലെ ആര്യ

എങ്ങും പീഡനം. ഇന്നത്തെ കാലത്ത് ആണ്‍ തുണയില്ലാതെ ഒരു സ്ത്രീയ്ക്ക് ജീവിയ്ക്കാന്‍ കഴിയുമോ. തനിക്ക് അതിന് കഴിയും എന്നാണ് സിനിമാ സീരിയല്‍ താരം ആര്യ പറയുന്നത്.

ആണ്‍ തുണ ഇല്ലാതെയും സ്ത്രീകള്‍ക്ക് ജീവിയ്ക്കാന്‍ സാധിയ്ക്കും. അങ്ങനെ ജീവിച്ച് വിജയം നേടിയവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത് ഓരോ വ്യക്തിയെയും ആശ്രയിച്ചാണ് ഇരിയ്ക്കുന്നത് എന്ന് ആര്യ പറയുന്നു

തിരിവനന്തപുരത്തോ കൊച്ചിയിലോ രാത്രി ഇറങ്ങി നടക്കാന്‍ എനിക്ക് ഭയമില്ല എന്നും നടി പറഞ്ഞു. എന്റെ ദേഹത്ത് കൈ വയ്ക്കാന്‍ ആരെങ്കിലും വന്നാല്‍, അവന്‍ വിവരമറിയും.

എല്ലാം ഒരു മനസാന്നിധ്യമാണ്. പേടി തോന്നിക്കഴിഞ്ഞാല്‍ പിന്നെ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാവും. 'ബി ബോള്‍ഡ്' എന്നാണ് ആര്യയ്ക്ക് സ്ത്രീകളോട് പറയാനുള്ളത്.

https://www.facebook.com/Malayalivartha





















